Health
ഹൃദയത്തെ സംരക്ഷിക്കുന്നതിന് പതിവാക്കാം ഏഴ് നട്സുകൾ.
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയ ബദാം ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഹൃദയത്തെ സംരക്ഷിക്കുകയും രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന പോഷകങ്ങൾ പിസ്തയിൽ അടങ്ങിയിട്ടുണ്ട്.
ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ വാൾനട്ട് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.
കശുവണ്ടിയിൽ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
സെലിനിയം അടങ്ങിയ ബ്രസീൽ നട്‌സ് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ ഹാസൽനട്ട്‌സ് ഹൃദയത്തിന് ആരോഗ്യകരമായ നിലനിർത്തുന്നു.
നിലക്കടല കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.