Health
ചുമ ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. വിട്ടുമാറാത്ത ചുമ പല അസ്വസ്ഥകൾക്കും കാരണമാകുന്നു.
ചിലർ ചുമച്ച ശേഷം ഛർദ്ദിക്കാറുണ്ട്. എന്ത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്...
ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടെങ്കിൽ ചുമ ശേഷം ചർദ്ദി ഉണ്ടാകാം. ശ്വാസകോശ അണുബാധയുമായി ബന്ധപ്പെട്ട ഒരു സാധാരണ ലക്ഷണമാണ് ചുമ.
ആസ്ത്മയാണ് മറ്റൊരു കാരണം. അസ്വസ്ഥതയുണ്ടാക്കുന്ന ചിലതരം ഭക്ഷണങ്ങൾ കഴിച്ചാൽ ചിലർക്ക് ആസ്ത്മ അറ്റാക്ക് വരാനുള്ള സാധ്യത കൂടുതലാണ്.
ഭക്ഷണ അലർജിയാണ് മറ്റൊരു കാരണം. ഭക്ഷണം കഴിച്ചതിനുശേഷം ചുമ ഭക്ഷണ അലർജിയുടെ ഒരു ലക്ഷണമാണ്.
ആസിഡ് റിഫ്‌ളക്‌സിനെ തുടർന്നും ഛർദ്ദി ഉണ്ടാകാം. ആമാശയത്തിലെ ആസിഡ് അന്നനാളത്തിലൂടെ മുകളിലേക്ക് നീങ്ങുമ്പോൾ, അത് തൊണ്ടയിൽ പ്രകോപനം ഉണ്ടാക്കുകയും ചുമയ്ക്ക് കാരണമാവുകയും ചെയ്യും.
ഭക്ഷണത്തിന് ശേഷം ചുമ ഉണ്ടാകുന്നത് ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം (GERD)ന്റെ ലക്ഷണമാണ്.
ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ടുള്ള അവസ്ഥയെ ഡിസ്ഫാഗിയ എന്നാണ് പറയുന്നത്. ഇത് ശ്വാസം മുട്ടൽ അല്ലെങ്കിൽ ചുമ എന്നിവയ്ക്ക് കാരണമാകുന്നു.