Health
ശരീരത്തിന്റെ വളർച്ചയിലും ഉപാപചയ പ്രവർത്തനങ്ങളിലും നിർണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്.
മോശം പോഷകാഹാരം, സമ്മർദ്ദം തുടങ്ങിയ ജീവിതശൈലി ഘടകങ്ങൾ കാരണം തൈറോയ്ഡ് പ്രശ്നങ്ങൾ അനുഭവിക്കുന്നു.
തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം.
തൈറോയിഡ് ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ എന്നുള്ളതാണ് ഇനി പറയുന്നത്...
വിറ്റാമിൻ എ, സി, കെ, ഫോളേറ്റ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മല്ലിയില. തെെറോയ്ഡ് രോഗികൾ രാവിലെ വെറും വയറ്റിൽ മല്ലി വെള്ളം കുടിക്കുന്നത് ശീലമാക്കുക.
സെലിനിയം അടങ്ങിയ ബ്രസീൽ നട്‌സ്, മത്തി, മുട്ട, പയർവർഗ്ഗങ്ങൾ തുടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക. ഇവ ധാരാളം ടിഎസ്എച്ച് ഹോർമോണുകളും സെലിനിയവും ഉദ്പാദിപ്പിക്കാൻ സഹായിക്കുന്നു.
ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് തെെറോയ്ഡ് നിയന്ത്രിക്കാൻ സഹായിക്കും. ആൻറി ഓക്സിഡൻറുകളും ഫൈബറും ധാരാളം അടങ്ങിയ ഇവ കുടിക്കുന്നതും തൈറോയ്ഡിന് ഗുണം ചെയ്യും.