Health
നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെ വിഘടിപ്പിച്ച് പോഷകങ്ങള്‍ വലിച്ചെടുത്ത് ദഹനം എളുപ്പത്തിലും ഫലവത്തുമാക്കാൻ പപ്പായ ഇല നല്ലതാണ്
ഡീടോക്സിഫിക്കേഷൻ അഥവാ ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്ന പ്രക്രിയയ്ക്കും പപ്പായ ഇല സഹായകമാണ്
ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും അകറ്റുന്നതിനും പപ്പായ ഇല സഹായിക്കുന്നു
ഫൈബറിനാല്‍ സമ്പന്നമായതിനാല്‍ തന്നെ പപ്പായ ഇല വയറിന്‍റെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു
നമ്മുടെ രോഗ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ഭാഗികമായി പപ്പായ ഇല സഹായിക്കുന്നു
പ്ലേറ്റ്‍ലെറ്റ് രക്താണുക്കള്‍ കൂട്ടുന്നതിനും പപ്പായ ഇല സഹായകമാണ്. ഡെങ്കിപ്പനി ബാധിച്ചവരോട് പപ്പായ ഇല നീര് കഴിക്കാൻ പറയുന്നത് ഇതിനാലാണ്
പപ്പായ ഇല ഉണക്കി പൊടിച്ചോ, അല്ലെങ്കില്‍ ഫ്രഷായി നീരെടുത്തോ ഉപയോഗിക്കാം. എന്നാലിത് വളരെ മിതമായ അളവിലേ ഉപയോഗിക്കാവൂ.