Health
മുഖക്കുരു ആണോ പ്രശ്നം? എങ്കിൽ മാറാൻ വീട്ടിലുണ്ട് പരിഹാരം
മുഖക്കുരു ഇന്ന് പലരിലും കണ്ട് വരുന്ന ചർമ്മപ്രശ്നമാണ്. അനാരോഗ്യകരമായ ഭക്ഷണശീലം, തെറ്റായ ചർമ്മ സംരക്ഷണം താരൻ, ഹോർമോൺ മാറ്റങ്ങൾ എന്നിവയെല്ലാം മുഖക്കുരു ഉണ്ടാകാൻ കാരണമാകുന്നു.
മുഖക്കുരു അകറ്റുന്നതിന് സഹായിക്കുന്ന ഔഷധസസ്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയ ആര്യവേപ്പില മുഖക്കുരുവിന് മികച്ച പരിഹാരമാണ്. ആര്യവേപ്പിന്റെ പേസ്റ്റ് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക.
കറ്റാർവാഴ വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. കറ്റാർവാഴ ജെൽ മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക.
മഞ്ഞളിലെ ആൻ്റിമൈക്രോബയൽ ഗുണങ്ങൾ ബാക്ടീരിയകളെ കൊല്ലാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു. മുഖക്കുരു ഉള്ള ഭാഗത്ത് മഞ്ഞൾ പുരട്ടുക.
റോസ്മേരി അമിതമായ എണ്ണ, അഴുക്ക്, ബാക്ടീരിയകളുടെ വളർച്ച എന്നിവ കുറയ്ക്കുന്നു. റോസ് മേരി ഇലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുന്നത് ചർമ്മപ്രശ്നങ്ങൾ അകറ്റുന്നു.