ചോറിന്റെ അളവ് അധികമായാൽ പ്രശ്നമാണ്, കാരണം അറിയേണ്ടേ?
Image credits: Getty
വയറില്‍ കൊഴുപ്പടിയും
ചോറ് പ്രിയരാണ് ഇന്ന് അധികം ആളുകളും. എന്നാൽ ചോറിന്റെ അളവ് കൂടിയാലും പ്രശ്നമാണ്.
Image credits: Getty
ബ്ലഡ് ഷുഗർ അളവ് കൂട്ടും
വെളുത്ത അരിയിൽ ഗ്ലൈസെമിക് സൂചികയുടെ അളവ് കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.
Image credits: Getty
അടിവയറ്റിൽ കൊഴുപ്പ് കൂടും
കലോറി അടങ്ങിയ ഭക്ഷണമാണ് അരി. അമിതമായി കഴിച്ചാൽ ശരീരഭാരം കൂട്ടുന്നതിന് ഇടയാക്കും. ഇത് അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് ഇടയാക്കും.
Image credits: Getty
പ്രമേഹ സാധ്യത കൂട്ടും
ചോറ് അമിതമായി കഴിക്കുമ്പോൾ ശരീരത്തിലെ ഷുഗറിന്റെ അളവ് കൂടുന്നു. ശരീരത്തിൽ അവശ്യമുള്ളതിലുമധികം ഷുഗർലെവൽ രക്തത്തിൽ കാണപ്പെടുന്നു. ഇത് പിന്നീട് പ്രമേഹത്തിലേയ്ക്ക് നയിച്ചേക്കാം.
Image credits: Getty
ബിപി കൂട്ടാം
പ്രമേഹത്തിനു പുറമെ ഹൃദ്രോഗത്തിനും രക്തസമ്മർദം കൂടുന്നതിനും ചോറിന്റെ അമിത ഉപയോഗം കാരണമാകുന്നു.
Image credits: Getty
ദഹനത്തെ തടസ്സപ്പെടുത്തും
അരിയിൽ നാരുകൾ കുറവായതിനാൽ ദഹനത്തെ തടസ്സപ്പെടുത്തും. നാരിൻ്റെ കുറവ് വിശപ്പും അമിതമായി ഭക്ഷണം കഴിക്കുന്നതിനും ഇടയാക്കും.
Image credits: Freepik
ബ്രൗൺ റെെസ്
തവിട്ട് നിറത്തിലുള്ള അരിയിൽ ഗ്ലൈസെമിക് സൂചികയുടെ അളവ് കുറവാണ്. ഇത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കുന്നു.