Health
റോസ് മേരി ഓയിൽ മുടികൊഴിച്ചിലുണ്ടാക്കുമോ?
മുടിവളർച്ചയ്ക്ക് പലരും ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ എണ്ണകളിൽ ഒന്നാണ് റോസ്മേരി ഓയിൽ. തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ മുടി വളർച്ചയയ്ക്ക് ഈ എണ്ണ സഹായിക്കുന്നു.
റോസ് മേരി എണ്ണയിലെ ആന്റിമൈക്രോബയൽ ഗുണങ്ങൾ താരനെ ചെറുക്കാനും ആരോഗ്യകരമായ തലയോട്ടി നിലനിർത്താനും സഹായിക്കുമെന്നും വിദഗ്ധർ പറയുന്നു.
റോസ്മേരിയിൽ റോസ്മാരിനിക് ആസിഡ്, കാർനോസിക് ആസിഡ്, കാർനോസോൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയുടെ ആരോഗ്യത്തിനും തൊലി പൊട്ടുന്നത് കുറയ്ക്കാനും സഹായിക്കുന്നു.
എന്നാൽ ചില കാരണങ്ങൾ കൊണ്ട് റോസ് മേരി ഓയിലിനും ഇടയാക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഇത് മുടികൊഴിച്ചിലുണ്ടാക്കാം.
ചിലർക്ക് തലയോട്ടിയിൽ ചൊറിച്ചിൽ, വീക്കം എന്നിവയ്ക്ക് കാരണമാകും. കൂടാതെ, അമിതമായ മുടി കൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യാമെന്നും വിദഗ്ധർ പറയുന്നു.
ദിവസേനയോ അമിതമായ അളവിലോ ഇത് പതിവായി ഉപയോഗിക്കുന്നത് സ്വാഭാവിക എണ്ണ ഉൽപാദനത്തെ തടസ്സപ്പെടുത്താനും വരണ്ട ചർമ്മത്തിനും കാരണമാകും.
ചിലരിൽ റോസ് മേരി ഓയിൽ അലർജിയ്ക്ക് ഇടയാക്കും. അലർജി പ്രതിപ്രവർത്തനത്തിന്റെ ലക്ഷണങ്ങളിൽ ഒന്ന് ചൊറിച്ചിൽ ഉൾപ്പെടുന്നു.
തലയിലെ അമിതമായ ചൊറിച്ചിൽ സ്വാഭാവിക മുടി വളർച്ചയെ തടസ്സപ്പെടുത്തുകയും മുടികൊഴിച്ചിലിന് കാരണമാവുകയും ചെയ്യും.