Health
മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കൂ, കാരണം
ദിവസവും മല്ലി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല.
മല്ലിയിൽ അയൺ, മഗ്നീഷ്യം, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയാമിൻ, നിയാസിൻ, കരോട്ടിൻ ന്നിവ അടങ്ങിയിട്ടുണ്ട്.
ഫെെബർ ധാരാളമായി അടങ്ങിയ മല്ലി വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും മലബന്ധം തടയുന്നതിനും സഹായിക്കും.
മല്ലിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് മികച്ചതാണ്.
മുടികൊഴിച്ചിൽ കുറയ്ക്കാനും അവ പൊട്ടി പോകാതിരിക്കാനും മല്ലിയിലെ പോഷണങ്ങള്‍ സഹായിക്കും.
മല്ലി വെള്ളം പതിവായി കുടിക്കുന്നത് വിവിധ കരൾ രോഗങ്ങൾ അകറ്റുന്നതിനും കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കാനും സഹായകമാണ്.
മല്ലി വെള്ളം കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.
മല്ലിയിലയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. രാവിലെ മല്ലി വെള്ളം കുടിക്കുന്നത് തിളക്കമുള്ളതും മിനുസമാർന്നതുമായ ചർമ്മം നൽകാനും സഹായിക്കും.