Football

നെയ്മര്‍ പി എസ് ജിയില്‍ തന്നെ

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മർ ജൂനിയർ ഈ സീസണിലും പി എസ് ജിയിൽ തുടർന്നേക്കുമെന്ന് റിപ്പോര്‍ട്ട്.

Image credits: Getty

എന്‍‌റിക്വെയുടെ ശുപാര്‍ശ

ബ്രസീലിയൻ താരത്തെ ടീമിൽ നിലനിർത്തണമെന്ന് പുതിയ കോച്ച് ലൂയിസ് എന്‍‌റിക്വെ ടീം മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടുവെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

Image credits: Getty

മെസിക്ക് പിന്നാലെ പോവില്ല

കരാർ പൂർത്തിയാക്കി ലിയോണൽ മെസിയും സെർജിയോ റാമോസും പി എസ് ജി വിട്ടതിന് പിന്നാലെ പുതിയ ക്ലബിലേക്ക് മാറാനുള്ള ഒരുക്കത്തിലായിരുന്നു നെയ്മർ.

Image credits: Getty

എബാപ്പെയുടെ അതൃപ്തി

സൂപ്പർ താരം കിലിയൻ എംബാപ്പേയുമായും ആരാധകരുമായും ഇടഞ്ഞുനിൽക്കുന്ന നെയ്മറെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒഴിവാക്കുകയാണെന്ന് പിഎസ്‌ജിയും വ്യക്തമാക്കിയിരുന്നു.

Image credits: Getty

യുണൈറ്റഡ് മുതല്‍ അല്‍ ഹിലാല്‍ വരെ

പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും ന്യൂകാസിൽ യുണൈറ്റഡും സൗദി ക്ലബ് അൽ ഹിലാലും നെയ്മറിനായി രംഗത്ത് എത്തിയിരുന്നു.

 

Image credits: Getty

പൂവണിയുമോ ചാമ്പ്യന്‍സ് ലീഗ് സ്വപ്നം

ചാമ്പ്യന്‍സ് ലീഗ് വിജയിക്കാൻ നെയ്മറെപ്പോലെയൊരു പ്രതിഭാധനനായ താരം ടീമിൽ വേണമെന്ന് കരാർ ചർച്ചയ്ക്കിടെ എന്‍‌റിക്വെ പി എസ് ജി പ്രതിനിധികളോട് ആവശ്യപ്പെട്ടു.

Image credits: Getty

പരിക്ക് വില്ലനായി

ഈ സീസണില്‍ പരിക്കു മൂലം നെയ്മറിന് സീസണിലെ പകുതി മത്സരങ്ങളിലും പി എസ് ജിക്കായി കളിക്കാനായില്ല.പരിക്ക് ഭേദമായി നെയ്മര്‍ ഇതുവരെ കളത്തില്‍ തിരിച്ചെത്തിയിട്ടില്ല.

Image credits: Getty

എന്‍‌റിക്വെയുടെ അരുമ ശിഷ്യന്‍

2014 മുതൽ 2017വരെ ബാഴ്സലോണയിൽ എന്‍‌റിക്വെയ്ക്ക്  കീഴിൽ കളിച്ചിട്ടുള്ള താരമാണ് നെയ്മർ. ഇക്കാലളവിൽ മെസി-സുവാരസ്- നെയ്മർ (എംഎസ്എന്‍ ത്രയം) കൂട്ടുകെട്ടില്‍ എന്‍‌റിക്വെ ബാഴ്സക്ക് രണ്ട് ലാ ലിഗ കിരീടവും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും സമ്മാനിച്ചിരുന്നു.

Image credits: Getty

വിരമിച്ചശേഷം പരിശീലകനാവുമോ; തുറന്നുപറഞ്ഞ് റൊണാള്‍ഡോ

വീണ്ടും അടിമുടി മാറ്റം! ബ്ലാസ്റ്റേഴ്‌സിന്‍റെ പോക്ക് എങ്ങോട്ട്?

റോണോയേക്കാള്‍ കേമന്‍ മെസി, ഏറ്റവും മികച്ചത് മറ്റൊരാള്‍: സ്ലാട്ടന്‍