Football

ഇതിഹാസങ്ങളിലെ ഇതിഹാസം

ഫുട്ബോളിൽ പകരം വയ്ക്കാവാത്ത ഇതിഹാസമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അടിച്ചുകൂട്ടിയ ഗോളുകളും റെക്കോർഡുകളും പുരസ്കാരങ്ങളും റൊണാൾഡോയെ ഇതിഹാസങ്ങളിൽ ഇതിഹാസമാക്കുന്നു.

Image credits: Getty

ഗോള്‍വേട്ടയിലെ നമ്പര്‍ വണ്‍

അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിൽ റൊണാൾഡോയെക്കാൾ ഗോൾ നേടിയൊരു താരമില്ല. 2003ല്‍ പോര്‍ച്ചുഗലിനായി അരങ്ങേറിയ റൊണാള്‍ഡോ ഇതുവരെ നേടിയത് 122 ഗോളുകള്‍.

Image credits: Getty

രണ്ട് മൂന്ന് വര്‍ഷം കൂടി തുടരും

രണ്ടോ മൂന്നോ വർഷംകൂടി സജീവ ഫുട്ബോളില്‍ തുടരുമെന്ന് സൗദി ക്ലബ്ബായ അല്‍ നസ്റിന് വേണ്ടി കളിക്കുന്ന ഇപ്പോഴും പോർച്ചുഗൾ ദേശീയ ടീമിലെ അംഗമായ റൊണാള്‍ഡോ.

 

Image credits: Getty

വിരമിച്ചാൽ എന്തു ചെയ്യും?

ബൂട്ടഴിച്ചാൽ റൊണാൾഡോ എന്തു ചെയ്യും. പരിശീലകനാവുമോ. അതോടെ ഫുട്ബോൾ പണ്ഡിറ്റാവുമോ. ആരാധകരുടെ ആകാംക്ഷക്ക് അറുതിവരുത്തുകയാണ് റൊണാൾഡോ.

Image credits: Getty

വിരമിച്ചാലും വെറുതെയിരിക്കില്ല

വിരമിച്ചാലും വെറുതെയിരിക്കില്ല. ഒരുപാട് പദ്ധതികൾ തയ്യാറാക്കിക്കഴിഞ്ഞു. പലമേഖലകളിലായി വ്യാപരിച്ച് കിടക്കുന്ന ബിസിനസ് സംരംഭങ്ങൾ നോക്കി നടത്തണമെന്ന് 37കാരനായ റൊണാള്‍ഡോ.

 

Image credits: Getty

മറ്റൊരു ലക്ഷ്യം കൂടിയുണ്ട്

ബിസിനസ് മാത്രമല്ല ഫുട്ബോളുമായി ബന്ധപ്പെട്ട് വ്യത്യസ്തമായൊരു പദ്ധതിയും മനസ്സിലുണ്ടെന്നും ഇതെന്താണെന്ന് ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും റൊണാൾഡോ.

Image credits: Getty

റൊണാള്‍ഡോ എന്ന ബ്രാന്‍ഡ്

സി ആർ സെവൻ എന്ന ബ്രാൻഡിൽ റൊണാൾഡോ വിവിധ ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾ മാർക്കറ്റിൽ ഇറക്കുന്നുണ്ട്.

Image credits: Getty

പരന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യം

പെസ്റ്റാന ഗ്രൂപ്പിനൊപ്പം ഹോട്ടൽ വ്യവസായ മേഖലയിലും അപ്പാർട്ട്മെന്‍റ് നിർമ്മാണ മേഖലയിലും റൊണാൾഡോയ്ക്ക് പങ്കാളിത്തമുണ്ട്

Image credits: Twitter

വീണ്ടും അടിമുടി മാറ്റം! ബ്ലാസ്റ്റേഴ്‌സിന്‍റെ പോക്ക് എങ്ങോട്ട്?

റോണോയേക്കാള്‍ കേമന്‍ മെസി, ഏറ്റവും മികച്ചത് മറ്റൊരാള്‍: സ്ലാട്ടന്‍