Food
അറിയാം മീനെണ്ണയുടെ ഗുണങ്ങള്‍
നിരവധി ആരോഗ്യപ്രശ്നങ്ങളെ പരിഹരിക്കാനുള്ള കഴിവ് മീനെണ്ണയ്ക്കുണ്ട്. മീനെണ്ണ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാം.
ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ അടങ്ങിയ മീനെണ്ണ പലതരം അർബുദങ്ങളെ അകറ്റാൻ സഹായിക്കുമെന്ന് ജോർജിയ സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നു.
ഹൃദയാരോഗ്യത്തിന് മീനെണ്ണ സഹായകമാണ്. ധാരാളം മത്സ്യം കഴിക്കുന്നവരിൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷണങ്ങൾ പറയുന്നു.
ആവശ്യത്തിന് ഒമേഗ -3 ലഭിക്കാത്ത ആളുകൾക്ക് വിവിധ നേത്രരോഗങ്ങൾ പിടിപെടാം. മീനെണ്ണ കഴിക്കുന്നത് മാക്യുലർ ഡീജനറേഷൻ സാധ്യത കുറയ്ക്കും.
സോറിയാസിസ്, ഡെർമറ്റൈറ്റിസ് എന്നിവയുൾപ്പെടെ നിരവധി ചർമ്മരോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ ഫിഷ് ഓയിൽ സപ്ലിമെൻ്റുകൾ ഗുണം ചെയ്യും.
കാൽസ്യവും വിറ്റാമിൻ ഡിയും അടങ്ങിയ മീനെണ്ണ എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.
ഫിഷ് ഓയിൽ സപ്ലിമെൻ്റുകൾ കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും കരളിലെ കൊഴുപ്പിൻ്റെ അളവ് കുറയ്ക്കാൻ സഹായിച്ചേക്കാം.