Food

രാത്രി നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍

രാത്രി നല്ല ഉറക്കം കിട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.

Image credits: Getty

കിവി

സെറാടോണിന്‍, ഫോളേറ്റ്, വിറ്റാമിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ കിവി ഉറക്കത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. അതിനാല്‍ രാത്രി രണ്ട് കിവി കഴിക്കുന്നത് നല്ലതാണ്. 
 

Image credits: Getty

ബദാം

ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം കൂട്ടും. 

Image credits: Getty

ചെറി

ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ ചെറിപ്പഴത്തിൽ ധാരാളം ഉണ്ട്. അതിനാല്‍ രാത്രി ചെറി ജ്യൂസ് കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. 
 

Image credits: Getty

വാഴപ്പഴം

മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ വാഴപ്പഴം രാത്രി കഴിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. 
 

Image credits: Getty

ഓട്സ്

മെലാറ്റോനിൻ അടങ്ങിയ ഓട്സ് കഴിക്കുന്നതും രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. 

Image credits: Getty

വാള്‍നട്സ്

ഒമേഗ 3 ഫാറ്റി ആസിഡുകളുടെ ഉറവിടമാണ് വാള്‍നട്സ്. കൂടാതെ, ഇവയിൽ മെലാറ്റോനിൻ, ട്രിപ്റ്റോഫാൻ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വാള്‍നട്സ് കഴിക്കുന്നതും ഉറക്കം ലഭിക്കാന്‍ സഹായിക്കും.

Image credits: Getty

മത്തങ്ങ വിത്തുകള്‍

മത്തങ്ങ വിത്തുകളില്‍  അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാന്‍, മഗ്നീഷ്യം, സിങ്ക് എന്നിവ മെലാറ്റോണിന്റെ ഉത്പാദനം കൂട്ടാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. 

Image credits: Getty

യൂറിക് ആസിഡ് കൂടുതലാണോ? എങ്കില്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

മലബന്ധം പെട്ടെന്ന് മാറാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലോ? എങ്കില്‍ ഒഴിവാക്കേണ്ട പഴങ്ങള്‍

പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ജിഐ കുറഞ്ഞ പഴങ്ങള്‍