Food
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.
100 ഗ്രാം മാമ്പഴത്തില്‍ 60 കലോറിയുണ്ട്. കലോറിയും അമിതമായി മധുരവും അടങ്ങിയിരിക്കുന്നതിനാല്‍ മാമ്പഴം അമിതമായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തെ വിഫലമാക്കും.
നേന്ത്രപ്പഴത്തില്‍ കലോറിയും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഒരു നേന്ത്രപ്പഴത്തില്‍ ഏകദേശം 150 കലോറി ഉണ്ട്. അതിനാൽ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേന്ത്രപ്പഴവും അധികം കഴിക്കേണ്ട.
മുന്തിരിയുടെ കലോറി ഏകദേശം 70 ആണ്. കലോറി കൂടുതലുള്ളതിനാല്‍ മുന്തിരി കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലതല്ല.
100 ഗ്രാം ചക്കയില്‍ ഏകദേശം 95 കലോറി അടങ്ങിയിട്ടുണ്ട്. അതിനാൽ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇവ അധികം കഴിക്കേണ്ട.
അമിതമായി മധുരം അടങ്ങിയിരിക്കുന്നതിനാല്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നല്ല പൈനാപ്പിള്‍.
100 ഗ്രാം മാതളത്തില്‍ 83 കലോറി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും അധികം കഴിക്കേണ്ട.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.