Food
മലബന്ധത്തെ അകറ്റാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധത്തെ തടയാന്‍ സഹായിക്കും. ഇതിനായി രാത്രിയോ പ്രഭാത ഭക്ഷണത്തിലോ ഓട്സ് ഉള്‍പ്പെടുത്താം.
ഫൈബര്‍ ധാരാളം അടങ്ങിയ ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നതും മലബന്ധത്തെ തടയാന്‍ ഗുണം ചെയ്യും.
ഉണക്കമുന്തിരിയില്‍ ഫൈബര്‍ ധാരാളം ഉണ്ട്. അതിനാല്‍ ഉണക്കമുന്തിരി കുതിര്‍ത്ത് രാവിലെ കഴിക്കുന്നത് മലബന്ധത്തെ തടയാന്‍ സഹായിക്കും.
ഓറഞ്ചില്‍ വിറ്റാമിന്‍ സിയും ഫൈബറുകളും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ പഴം കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പും മറ്റ് വിറ്റാമിനുകളും അടങ്ങിയ നെയ്യ് കഴിക്കുന്നതും മലബന്ധത്തെ തടയാന്‍ ഗുണം ചെയ്യും.
പെക്ടിന്‍ പോലെയുള്ള ഫൈബര്‍ അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും മലബന്ധം തടയാന്‍ സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലോ? എങ്കില്‍ ഒഴിവാക്കേണ്ട പഴങ്ങള്‍
പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ജിഐ കുറഞ്ഞ പഴങ്ങള്‍
ചോറിന് പകരം ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, രണ്ട് ആരോഗ്യ പ്രശ്നങ്ങളെ തടയാം
രാവിലെ വെറുംവയറ്റിൽ ഉലുവയിട്ട വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍