Food
കറുത്ത മുന്തിരി കഴിക്കുന്നത് ആരോഗ്യത്തിനൊപ്പം സൗന്ദര്യസംരക്ഷണത്തിനും ഒരുപോലെ ഗുണകരമാണ്.
കറുത്ത മുന്തിരിയിൽ റെസ്‌വെറാട്രോൾ, ഫ്ലേവനോയ്ഡുകൾ എന്നിവയുൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു.
ജലാംശം കൂടുതലടങ്ങിയിരിക്കുന്ന കറുത്ത മുന്തിരിയിൽ ഫൈബർ ധാരാളമുണ്ട്. അതിനാൽ ഇവ കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
കറുത്ത മുന്തിരി ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു.
വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ മുന്തിരി കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
കറുത്ത മുന്തിരിയിൽ കാണപ്പെടുന്ന റെസ്‌വെരാട്രോൾ എന്ന സംയുക്തം അൽഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കുന്നു.
കറുത്ത മുന്തിരിയിൽ കലോറി വളരെ കുറവാണ്. അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാനും ഗുണകരമാണ്.