Food
അസിഡിറ്റിയെ ഒഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടത് എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ്.
ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴുവാക്കി ഇടയ്ക്കിടയ്ക്ക് എന്തെങ്കിലുമൊക്കെ കഴിക്കുന്നത് നല്ലതാണ്.
രാത്രി ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.
ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും ധാരാളം വെള്ളം കുടിക്കുക.
ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ മുതലായ സിട്രസ് പഴങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് അസിഡിറ്റിയുള്ളവര്‍ക്ക് നല്ലത്.
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങള്‍ എന്നിവയും ഒഴിവാക്കുക.
ഉയർന്ന അളവിൽ ഉപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്.
ഭക്ഷണത്തിന് ശേഷം ഗ്രാമ്പു വായിലിട്ട് ചവക്കുന്നത് അസിഡിറ്റിയെ നിയന്ത്രിക്കാന്‍ സഹായിക്കും.
ദഹനത്തെ സഹായിക്കാൻ ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുക.