Food

മത്തൻ

കറികള്‍ക്ക് ഉപയോഗിക്കുന്ന മത്തനും തണ്ണിമത്തനുമെല്ലാം കഴിക്കുന്നത് ചൂടിന് ആക്കം പകരും. ഇതിലെ ജലാംശം മാത്രമല്ല പോഷകങ്ങളും ചൂടിനെ എതിരിടാൻ സഹായിക്കുന്നു

Image credits: Getty

കുക്കുമ്പര്‍

ജലാംശം ഏറെ അടങ്ങിയിട്ടുണ്ട് എന്നതിനാലാണ് കുക്കുമ്പര്‍ ചൂടുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമാകുന്നത്. നിര്‍ജലീകരണം തടയാനും ഉന്മേഷം പകരാനുമെല്ലാം ഇത് നമ്മെ ഒരുപാട് സഹായിക്കും

Image credits: Getty

ഇലക്കറികള്‍

ശരീരത്തിന് തണുപ്പ് പകരാൻ ഏറെ സഹായിക്കുന്ന വിഭവങ്ങളാണ് ഇലക്കറികള്‍. ഇവയാണെങ്കില്‍ ഏറെ പോഷകപ്രദവും ആണ്

Image credits: Getty

മോര്

ചൂടിനെ അതിജീവിക്കാൻ പാരമ്പര്യമായിത്തന്നെ നമ്മളാശ്രയിക്കുന്നൊരു പാനീയമാണ് മോര്. തണുപ്പ് പകരുന്നതിനൊപ്പം തന്നെ ചൂട് മൂലമുണ്ടാകുന്ന ദഹനപ്രശ്നങ്ങളും ഇത് പരിഹരിക്കുന്നു

Image credits: Getty

തൈര്

കട്ടത്തൈര് അല്ലെങ്കില്‍ യോഗര്‍ട്ട് എന്നിവയും ചൂടുള്ള അന്തരീക്ഷത്തില്‍ പതിവാക്കുന്നത് നല്ലതാണ്. ഇവയും ശരീരത്തിന് തണുപ്പ് പകരുന്നതിനൊപ്പം തന്നെ നിറയെ പോഷകങ്ങളും നല്‍കുന്നു

Image credits: Getty

മീൻ

ചൂട് കൂടുതലുള്ളപ്പോള്‍ മാംസാഹാരം അത്ര നല്ലതല്ല. ഇതിന് പകരം പ്രോട്ടീൻ ലഭ്യതയ്ക്കായി മീനിനെ കൂടുതലായി ആശ്രയിക്കുന്നത് നല്ലതാണ്. 

Image credits: Getty

അവക്കാഡോ

ശരീരത്തില്‍ നിന്ന് ചൂടിനെ അകറ്റിനിര്‍ത്തുന്നതിന് ഏറെ സഹായിക്കുന്നൊരു വിഭവമാണ് അവക്കാഡോ. പെട്ടെന്ന് ദഹിക്കാനും ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളാനുമെല്ലാം ഇത് ഒന്നാന്തരമാണ്

Image credits: Getty

ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ കഴിക്കാം ഈ പഴങ്ങള്‍...

പര്‍പ്പിള്‍ ക്യാരറ്റ് കഴിച്ചിട്ടുണ്ടോ? അറിയാം ഈ ഗുണങ്ങള്‍...

ക്യാബേജ് പ്രിയരാണോ ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

സുഖകരമായ ഉറക്കത്തിന് കഴിക്കാം ഈ ഫ്രൂട്ട്സ്...