നേന്ത്രപ്പഴത്തിലുള്ള മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ പേശികളെ 'റിലാക്സ്' ചെയ്യിക്കുന്നു, സന്തോഷത്തിന്‍റെ ഹോര്‍മോണായ 'സെറട്ടോണിൻ' ഉത്പാദനവും കൂട്ടുന്നു. ഇതെല്ലാം ഉറക്കം കൂട്ടുന്നു
Image credits: Getty
ചെറീസ്
ചെറികളിലുള്ള 'മെലട്ടോണിൻ' നമുക്ക് കൂടുതല്‍ സുഖകരമായതും, ദീര്‍ഘമായതുമായ ഉറപ്പം ഉറപ്പിക്കുന്നു
Image credits: Getty
പൈനാപ്പിള്‍
പൈനാപ്പിളിലുള്ള വൈറ്റമിൻ സി, മെലട്ടോണിൻ, മഗ്നീഷ്യം, ഫൈബര്‍ എന്നിങ്ങനെ പലവിധ ഘടകങ്ങള്‍ നേരിട്ടും അല്ലാതെയും ഉറക്കത്തെ പോസിറ്റീവായി സ്വാധീനിക്കുന്നു
Image credits: Getty
കിവി
വൈറ്റമിൻ സി, സെറട്ടോണിൻ എന്നിവയാല്‍ സമ്പന്നമായ കിവി പഴവും സുഖകരമായ ഉറക്കം വാഗ്ദാനം ചെയ്യുന്ന പഴമാണ്
Image credits: Getty
ഓറഞ്ച്
വൈറ്റമിൻ സിയാല്‍ സമ്പന്നമായ ഓറഞ്ചും രാത്രിയില്‍ കഴിക്കുന്നത് ഉറക്കത്തിന് നല്ലതാണ്
Image credits: Getty
പപ്പായ
പപ്പായയിലുള്ള വൈറ്റമിൻ സി, വൈറ്റമിൻ ഇ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയെല്ലാം ഉറക്കത്തെ പോസിറ്റീവായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്
Image credits: Getty
ആപ്പിള്‍
രാത്രിയില്‍ കഴിക്കാൻ ഏറ്റവും അനുയോജ്യമായൊരു സ്നാക്ക് ആണ് ആപ്പിള്‍. ഇതിലെ ഫൈബറാണ് ഉറക്കത്തിന് ഗുണകരമായി വരുന്നത്