Food
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ഒരു നട്സാണ് വാള്‍നട്സ്. ഇവ കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ശരീരത്തിന് പ്രോട്ടീൻ ലഭിക്കാനും വാള്‍നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഫൈബര്‍ അഥവാ നാരുകൾ ധാരാളം അടങ്ങിയ നട്സാണ് വാള്‍നട്സ്. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
വിറ്റാമിന്‍ ഇ അടങ്ങിയ വാള്‍നട്സ് പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ഫോളേറ്റ് അഥവാ വിറ്റാമിന്‍ ബി9 ലഭിക്കാനും വാള്‍നട്സ് കഴിക്കുന്നത് നല്ലതാണ്.
വാള്‍നട്സില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
വാള്‍നട്സിലെ ഫോസ്പറസും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
വാള്‍നട്സില്‍ അടങ്ങിയിരിക്കുന്ന കോപ്പര്‍ രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.
വാള്‍നട്സിലെ മാംഗനീസ് രക്തം കട്ട പിടിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.
വാള്‍നട്സില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.
വണ്ണം കുറയ്ക്കാൻ വീട്ടില്‍ ഈ പാനീയങ്ങളൊക്കെ തയ്യാറാക്കി കുടിച്ചുനോക്കൂ
പതിവായി മുരിങ്ങയില കഴിക്കൂ; ചില മാറ്റങ്ങള്‍ ഉണ്ടാകും...
തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ച് വളരാനും കഴിക്കാം ഈ ഭക്ഷണങ്ങള്‍
ദിവസവും വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഈ ഗുണങ്ങള്‍ അറിയാമോ?