Food

പേരയ്ക്ക

വിറ്റാമിന്‍ സിയും മറ്റ് വിറ്റാമിനുകളും ധാരാളം അടങ്ങിയ പേരയ്ക്ക കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. 
 

Image credits: Getty

സാൽമൺ  ഫിഷ്

ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഡി, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ സാല്‍മണ്‍ ഫിഷ് കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും. 

Image credits: Getty

ഗ്രീക്ക് തൈര്

ഗ്രീക്ക് തൈരിൽ പ്രോട്ടീൻ, വിറ്റാമിൻ ബി 5, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കും. 

Image credits: Getty

ചീര

ഇരുമ്പ്, വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയതാണ് ചീര. അതിനാല്‍ ചീര കഴിക്കുന്നത് തലമുടി വളരാന്‍ നല്ലതാണ്.

Image credits: Getty

മുട്ട

പ്രോട്ടീൻ, ബയോട്ടിൻ, അവശ്യ അമിനോ ആസിഡുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട. തലമുടി തഴച്ച് വളരാന്‍ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

Image credits: Getty

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മധുരക്കിഴങ്ങും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

പയറുവര്‍ഗങ്ങള്‍

പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവയാൽ സമ്പന്നമാണ് പയറുവര്‍ഗങ്ങള്‍. അതിനാല്‍ ഇവ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 
 

Image credits: Getty

നട്സും വിത്തുകളും

ബദാം, വാള്‍നട്സ്, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ തുടങ്ങിയവയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ബയോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും തലമുടിക്ക് നല്ലതാണ്. 

Image credits: Getty

ദിവസവും വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഈ ഗുണങ്ങള്‍ അറിയാമോ?

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ കഴിക്കേണ്ട എട്ട് പച്ചക്കറികള്‍...

പതിവായി ബീറ്റ്റൂട്ട് കഴിക്കൂ; അറിയാം ഈ ഗുണങ്ങള്‍...