ആറ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. സീസണിലെ ആദ്യ സെഞ്ചുറി കൂടിയാണിത്.
Image credits: KCA
മികച്ച കൂട്ടുകെട്ട്
ഒരു ഘട്ടത്തില്‍ തകര്‍ന്ന കേരളത്തെ രക്ഷിച്ചത് സഞ്ജു - ശ്രേയസ് ഗോപാല്‍ സഖ്യമാണ്. ഇരുവരും 138 റണ്‍സാണ് കൂട്ടിചേര്‍ത്തത്.
Image credits: KCA
കേരളം നോക്കൌട്ടില്‍
ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തിട്ടും പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലേക്കാണ് കേരളം യോഗ്യത നേടിയത്. മഹാരാഷ്ട്രയെയാണ് കേരളം നേരിടുക. ഈ മാസം ഒമ്പതിനാണ് മത്സരം.
Image credits: KCA
മുംബൈ നേരിട്ട് ക്വാര്‍ട്ടറില്‍
ഗ്രൂപ്പില്‍ നേര്‍ക്കുനേര്‍ പോരില്‍ കേരളം മുംബൈയോട് പരാജയപ്പെട്ടിരുന്നു. അതുതന്നെയാണ് മുംബൈക്ക് ഗുണം ചെയ്തത്. ഗ്രൂപ്പില്‍ ഇരുവര്‍ക്കും 20 പോയിന്റ് വീതമാണുള്ളത്.
Image credits: Social Media
ആരാധകരും ഹാപ്പി
സഞ്ജു സെഞ്ചുറി നേടിയതിന് പിന്നാലെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്ന സഞ്ജുവിന് പ്രകടനം ഏറെ ആത്മവിശ്വാസം നല്‍കും.