Cricket

കാത്തിരിപ്പ് തീരുമോ

10 വര്‍ഷത്തെ ഐസിസി ട്രോഫി വരള്‍ച്ച അവസാനിപ്പിക്കാനാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ സ്വന്തം മണ്ണില്‍ ഇന്ത്യ ഇറങ്ങുന്നത്

Image credits: Getty

സഞ്ജു സാംസണ്‍ പുറത്ത്

ഏഷ്യാ കപ്പ് ടീമിലുണ്ടായിരുന്ന തിലക് വര്‍മ്മ, പ്രസിദ്ധ് കൃഷ്‌ണ, സ്റ്റാന്‍ഡ്-ബൈ താരം സഞ്ജു സാംസണ്‍ എന്നിവര്‍ ലോകകപ്പ് സ്ക്വാഡിലില്ല
 

Image credits: Getty

ടോപ് ത്രീ ശക്തം

രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍ ഓപ്പണിംഗ് സഖ്യവും പിന്നാലെയെത്തുന്ന റണ്‍മെഷീന്‍ വിരാട് കോലിയുമാണ് ബാറ്റിംഗ് പവര്‍ഹൗസുകള്‍

Image credits: Getty

മധ്യനിര ഫോമിലായാല്‍...

ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് മധ്യനിരയിലേക്ക്, രാഹുലും കിഷനും കീപ്പര്‍മാരുമാണ്

Image credits: Getty

ഓള്‍റൗണ്ട് ടീം

ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍ എന്നീ ഓള്‍റൗണ്ടര്‍മാരും ടീമിന്‍റെ കരുത്ത്
 

Image credits: Getty

ബും...ബും...

ജസ്പ്രീത് ബുമ്ര നയിക്കുന്ന ബൗളിംഗ് സംഘത്തില്‍ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവരും ചേരുമ്പോള്‍ സ്ക്വാഡ് ശക്തം 

Image credits: Getty

സൂര്യ, രാഹുല്‍ സംശയം

പരിക്ക് കഴിഞ്ഞ് മടങ്ങിവരുന്ന കെ എല്‍ രാഹുല്‍, ഏകദിനത്തില്‍ മങ്ങിയ റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവ് എന്നിവര്‍ ലോകകപ്പിന് മുമ്പ് ആശങ്കയാണ്

Image credits: Getty

സഞ്ജു സാംസണ്‍?

വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍ വേണമായിരുന്നു എന്ന ആവശ്യം ആരാധകര്‍ ഉന്നയിക്കുന്നത് ഈ കാരണത്താലാണ് 

Image credits: Getty
Find Next One