comscore

Web Exclusive

All the allegations are false
Video Icon

Deepu Murder : സാബു ജേക്കബിന്റെ ആരോപണങ്ങളെല്ലാം തികച്ചും വാസ്തവവിരുദ്ധം: പി വി ശ്രീനിജൻ

'സാബു ജേക്കബിന്റെ ആരോപണങ്ങളെല്ലാം പൊലീസ് അന്വേഷിക്കട്ടെ. എന്ത് അന്വേഷണത്തിനും തയാറാണ്. ഒന്നിനെയും ഭയപ്പെടുന്നില്ല', സാബു ജേക്കബിന്റെ ആരോപണങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെന്ന് പിവി ശ്രീനിജൻ എംഎൽഎ.

''കഴിഞ്ഞ പത്ത് മാസമായി പറയുന്നത് തന്നെയാണ് സാബു ഇപ്പോഴും പറയുന്നത്. കേസിലേക്ക് എന്നെ വലിച്ചിഴക്കാനാണ് ശ്രമം. പാടുകളില്ലാതെ അതിവിദഗ്ധമായി മർദ്ദിച്ചെന്നാണ് സാബു പറയുന്നത്. അതിൽ നിന്നും തന്നെ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് മനസിലാകുമല്ലോ. സാബുവിന്റെ ആരോപങ്ങൾ പൊലീസ് അന്വേഷിക്കട്ടെ. എന്റെ ഫോൺ പരിശോധിക്കണമെന്നാണ് സാബു പറയുന്നത്. 'തന്റെ ഫോണും കോൾ ലിസ്റ്റും പൊലീസ് പരിശോധിക്കട്ടെ. അതിൽ ഭയപ്പെടുന്നില്ല. പാർട്ടി പ്രവർത്തകരെന്ന നിലയിൽ പ്രതികളെ അറിയാം. പ്രതികൾ ഒളിവിൽ പോയെന്ന ആരോപണം ശരിയല്ലെന്നും ശ്രീനിജൻ എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ജനാധിപത്യ നിലയിൽ തിരഞ്ഞെടുക്കപ്പെട്ട എം എൽഎയെ ഒന്നാം പ്രതിയാക്കണമെന്നാണ് സാബുവിന്റെ ആവശ്യം. അത് ബാലിശമാണ്. പത്ത് മാസമായി ഭരണം നടക്കുന്നില്ലെന്നാണ് സാബു പറയുന്നത്. സാബുവും കിറ്റക്സും ചെയ്യുന്ന അഴിമതി ജനമധ്യത്തിൽ കൊണ്ടുവരുന്നതാണ് ഞാൻ ചെയ്യുന്ന തെറ്റെന്നും ശ്രീനിജൻ പ്രതികരിച്ചു.

അതേ സമയം, ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്നാണ് പാർട്ടിയുടെ ചീഫ് കോ ഓർഡിനേറ്റർ സാബു എം ജേക്കബ് വാർത്താസമ്മേളനത്തിൽ ആരോപിക്കുന്നത്. സിപിഎമ്മിനും, കുന്നത്ത് നാട് എംഎൽഎ പിവി ശ്രീനിജനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നത്. 'ദീപുവിനെ മർദ്ദിക്കാനാണ് സിപിഎം പ്രവർത്തകരെത്തിയതെന്നും വിളക്കണക്കൽ സമരത്തെ കുറിച്ച് പറയാൻ കോളനിയിലെ വീടുകൾ കയറി നടക്കുമ്പോൾ പതിയിരുന്നാണ് ഇദ്ദേഹത്തെ ആക്രമിച്ചതെന്നും സാബു ആരോപിച്ചു.