Opposition says CM was scared when four cases came before Lokayukta
Video Icon

Lokayukta : നാല് കേസ് ലോകായുക്തയിൽ വന്നപ്പോൾ മുഖ്യമന്ത്രി പേടിച്ചെന്ന് പ്രതിപക്ഷം

 ലോകായുക്ത നിയമ ഭേദഗതിക്കെതിരെ അടിയന്തിര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം. അഴിമതി വിരുദ്ധ സംവിധാനങ്ങളെ ദുർബലപെടുത്താനാണ് സർക്കാർ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമ മന്ത്രിപി രാജീവാണ് നോട്ടീസിൽ മറുപടി നൽകിയത്. ഗവർണ്ണർ ഒപ്പിട്ട ഓർഡിനൻസ് അടിയന്തിര പ്രമേത്തിലൂടെ ചോദ്യം ചെയ്യുന്നത് തെറ്റായ കീഴ് വഴക്കം ഉണ്ടാക്കുമെന്ന് പി രാജീവ് മറുപടി പറഞ്ഞു. പ്രശ്‍നം ചർച്ച ചെയ്യുന്നതിനു സർക്കാരിന് ഭയം ഇല്ല. ലോകയുക്തയുടെ ഒരു അധികാരവും എടുത്ത് കളഞ്ഞിട്ടില്ല. ലോകയുക്ത നിയമത്തിലെ വിചിത്ര വകുപ്പായിരുന്നു 14 ആം വകുപ്പ്. അത് കൊണ്ടാണ് ഭേദഗതി കൊണ്ട് വന്നത്. രാജ്യത്ത് ഒരിടത്തും നിലവിലില്ലാത്ത നിയമമായിരുന്നു ഇതെന്നും ലോകയുക്ത നിയമ ഭേദഗതിയെ നിയമ മന്ത്രി ന്യായീകരിച്ചു. അഴിമതിക്കെതിരെ എന്നും ഇടത് സർക്കാർ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.ലോകയുക്ത ഭേദഗതി ആദ്യം കാനത്തെ ബോധ്യപ്പെടുത്തൂവെന്ന് സണ്ണി ജോസഫ് എംഎല്‍എ പരിഹസിച്ചു. അടിമുടി അഴിമതിയാണ് നടക്കുന്നത്. സർവകലാശാല പരീക്ഷ നടത്തിപ്പിൽ പോലും ഇടത് നേതാക്കൾ കാശ് വാങ്ങുകയാണ്. ട്രഷറിയിൽ ഇടത് നേതാക്കൾ തട്ടിപ്പ് നടത്തുന്നു. കൊവിഡ് കാലം പോലും കൊള്ളക്ക് സർക്കാർ അവസരം ആക്കി. അഴിമതി അഴിഞ്ഞാടുമ്പോഴാണ് സർക്കാർ ലോകായുക്ത നിയമത്തിൽ ഭേദഗതി കൊണ്ട് വന്നത്. ലോകായുക്തയെ നേരത്തെ ചിന്ത വാരികയിൽ പിണറായി പുകഴ്ത്തിയിരുന്നെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. പുതിയ ചിന്തയിലേക്ക് പിണറായി വരാൻ കാരണം എന്താണെന്നും സണ്ണി ജോസഫ് ചോദിച്ചു. ലോകായുക്തയുടെ കടി കൊണ്ട ആൾ ഇപ്പോഴും പുളയുകയാണ്. ലോകയുക്ത ഭേദഗതിയുടെ ഉദ്ദേശ ശുദ്ധി സംശയകരമാണെന്നും ലോകയുക്ത വിധിയിൽ അപ്പീൽ അനുവദിക്കണം സണ്ണി പറഞ്ഞു.