Russia Ukraine Crisis : 'എപ്പോ പറഞ്ഞാലും ഇറങ്ങിയോടാനുള്ളതെല്ലാം തയാറാക്കി വച്ചാണ് നിൽക്കുന്നത്'
'ഒഡേസയിലും (Odessa) കാർകീവിലും(Kharkiv) ഉള്ളവർ ആകെ പെട്ടിരിക്കുകയാണ്. ഞങ്ങൾക്ക് പെട്ടന്ന് എത്തിപ്പെടാൻ പറ്റുന്ന രാജ്യാതിർത്തികൾ ഒന്നുമില്ല. അയൽവാസികളായ നാട്ടുകാരും ഞങ്ങൾ താമസിക്കുന്ന സ്ഥലത്തിന്റെ ഉടമയുമെല്ലാം ഇവിടെനിന്ന് പോയിക്കഴിഞ്ഞു', റൊമാനിയ അതിർത്തിവരെ എത്തിപ്പെടാനാകുമോ എന്ന് സംശയമുണ്ടെന്നും അതിനിടയിൽ എന്തെങ്കിലും സംഭവിച്ചാൽപ്പോലും ആരും അറിയില്ലെന്നും ഒഡേസയിൽ നിന്നുള്ള മലയാളി വിദ്യാർത്ഥിനി അലീന (Aleena)