അയിത്തോച്ചാടനത്തിനായി നാടാകെ കൈകോര്‍ത്ത സമരം- വൈക്കം സത്യാഗ്രഹം| സ്വാതന്ത്ര്യസ്പര്‍ശം|India@75

അയിത്തോച്ചാടനം സ്വാതന്ത്ര്യസമരത്തിന്റെ മുഖ്യ പരിപാടിയായി  തീരുമാനിച്ച ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നയിച്ച ഇന്ത്യയിലെ പ്രഥമ സത്യാഗ്രഹo.  സ്ത്രീപുരുഷരായ അവര്ണരും സവർണരും മാത്രമല്ല മറ്റ് സമുദായവിഭാഗങ്ങളും ഒക്കെ കൈകോർത്തുനിന്നു അയിത്തത്തിനെതിരെ നടത്തിയ ഇന്ത്യയിലെ പ്രഥമ സമരം, വൈക്കം സത്യാഗ്രഹം

First Published Jun 14, 2022, 10:05 AM IST | Last Updated Jun 14, 2022, 11:41 AM IST

വൈക്കം സത്യാഗ്രഹം ഇന്ത്യൻ ദേശീയപ്രസ്ഥാനചരിത്രത്തിലെ സുപ്രധാന അദ്ധ്യായം.  അയിത്തോച്ചാടനം സ്വാതന്ത്ര്യസമരത്തിന്റെ മുഖ്യ പരിപാടിയായി  തീരുമാനിച്ച ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നയിച്ച ഇന്ത്യയിലെ പ്രഥമ സത്യാഗ്രഹo.  സ്ത്രീപുരുഷരായ അവര്ണരും സവർണരും മാത്രമല്ല മറ്റ് സമുദായവിഭാഗങ്ങളും ഒക്കെ കൈകോർത്തുനിന്നു അയിത്തത്തിനെതിരെ നടത്തിയ ഇന്ത്യയിലെ പ്രഥമ സമരം.  ശ്രീ നാരായണഗുരുവും, മഹാത്മാഗാന്ധിയും ഇ വി രാമസ്വാമി നായ്ക്കരും ഒക്കെ ഉൾപ്പെട്ട അഭൂതപുർവ പ്രക്ഷോഭം.  

1865 ലാണ് തിരുവിതാംകൂറിലെ എല്ലാ പൊതു നിരത്തുകളും എല്ലാ വിഭാഗക്കാർക്കും തുറന്നുകൊടുത്തത്. എന്നാൽ അതിനു ശേഷം ആര് പതിറ്റാണ്ട് കഴിഞ്ഞും വ്യത്യസ്തമായിരുന്നു വൈക്കം ശ്രീ മഹാദേവക്ഷേത്രനിരത്തുകൾ.  ക്ഷേത്രത്തിലേക്കുള്ള നാല് നിരത്തുകളും അവർണ്ണർക്ക് വിലക്ക് പ്രഖ്യാപിച്ചുകൊണ്ടുള്ള നോട്ടിയ്സ് ബോർഡുകൾ നിലനിന്നു. ശ്രീ നാരായണഗുരുവിനു പോലും വിലക്ക് നേരിടേണ്ടിവന്നു. 

ഇതിനെതിരായി ഒരു ഈഴവ യുവാവ് രംഗത്ത് വന്നു. ടി കെ മാധവൻ.  ദേശാഭിമാനി പത്രത്തിന്റെ അധിപരും   എസ എൻ ഡി പി നേതാവും കോൺഗ്രസ്സ് നേതാവും ആയിരുന്നു മാധവൻ. തിരുനെൽവേലിയിൽ എത്തിയ മഹാത്മാ ഗാന്ധിയെ കണ്ട മാധവൻ പ്രശ്നം ധരിപ്പിച്ചു. ഗാന്ധിജി കോൺഗ്രസിന്റെ പിന്തുണ ഉറപ്പ് നൽകി. 1923 ലെ ആന്ധ്രയിലെ കാക്കിനടയിൽ  കോൺഗ്രസിന്റെ ദേശീയസമ്മേളനം. മാധവൻ, സർദാർ കെ എം പണിക്കരെയും കെ പി കേശവ മേനോനെയും കൂട്ടി സമ്മേളനത്തിനെത്തുന്നു. നേതാക്കളെക്കണ്ട് കാര്യം ചർച്ച ചെയ്യുന്നു. സമ്മേളനം അയിത്തോച്ചാടനസത്യാഗ്രഹത്തിനു അനുമതി നൽകി. കെ പി സി സി കെ കേളപ്പന്റെ നേതൃത്വത്തിൽ സമരം പ്രഖ്യാപിച്ചു. അവർണരെ അനുവദിക്കാനാവില്ലെന്ന സവർണ യാഥാസ്ഥിതികർക്ക്  ഒപ്പമായിരുന്നു തിരുവിതാംകൂർ രാജകീയ സർക്കാർ.  സത്യാഗ്രഹത്തിന് മുമ്പ് പൊലീസ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. 

1924 മാർച്ച് 30  നു നിരോധനം ലംഘിച്ച് വൈക്കം നിരത്തിൽ അവര്ണരും ഒരു സവർണനും  ഉൾപ്പെട്ട മൂന്നു സത്യാഗ്രഹികൾ പ്രകടനം ആരംഭിച്ചു. അവരെ അറസ്റ് ചെയ്ത ജയിലിലയച്ച്. തുടർന്ന് പുതിയ സംഘം സത്യാഗ്രഹികൾ പ്രവേശിച്ചു. അവരെയും അറസ്റ് ചെയ്തു. ടി കെ മാധവന് കേശവമേനോനും ഒക്കെ അറസ്റ് വരിച്ചു.  പോലീസും യാഥാസ്ഥിതിക സവര്ണവിഭാഗങ്ങളും സത്യാഗ്രഹികൾക്കെതിരെ കടുത്ത അക്രമങ്ങൾ അഴിച്ചുവിട്ടു.  കേരളം കണ്ട അതിഭീകരമായ 99 ലെ വെള്ളപ്പൊക്കത്തെ അതിജീവിച്ചും സത്യാഗ്രഹം തുടർന്ന്.  

സമരം ദേശീയശ്രദ്ധ പിടിച്ചെടുത്ത്. പഞ്ചാബിൽ നിന്നും അകാലികൾ പിന്തുണയുമായി എത്തി. 1924 September 27 nu നാരായണഗുരു സമരവേദിയിലെത്തി ആവേശം പകർന്നു.  1925 മാര്‍ച്ച് 10ന് ഗാന്ധിജി വൈക്കത്തെത്തി സവര്ണയാഥാസ്ഥിതിക നേതാവ് ഇണ്ടാം തുരുത്തി നംപൂതിരിയുമായി ചർച്ച നടത്തി. നമ്പൂതിരി ഗാന്ധിയെയും മനയ്ക്കുളിൽ കയറ്റാതെ അയിത്തം പാലിച്ചു. തിരുവിതാംകൂർ ഭരണാധികാരി റീജന്റ് റാണിയെയും നാരായണഗുരുവിനെയും കണ്ട ഗാന്ധി സംസാരിച്ചു.  തടവിലായവരെ സർക്കാർ വിട്ടയച്ചു. 

1925 നവംബറിൽ സത്യാഗ്രഹം പിന്വലിക്കപ്പെട്ടു.  ക്ഷേത്രത്തിനു ചുറ്റുമുള്ള നാളിൽ മൂന്ന് നിരത്തുകളും അവർണ്ണർക്ക് തുറന്നു കൊടുത്തു.  1936 ൽ ക്ഷേത്രപ്രവേശനവിളംബരത്തിലൂടെ തിരുവിതാംകൂറിലെ  സർക്കാർ എല്ലാ ക്ഷേത്രങ്ങളിലും അവർണ്ണർക്ക് പ്രവേശനം അനുവദിക്കപ്പെട്ടു. 

Read More...
News Hub