ദേവയാനിയുടെ മാറ്റം നിരീക്ഷിച്ച് ആദർശ് - പത്തരമാറ്റ് സീരിയൽ റിവ്യൂ
രാവിലെ കുളിച്ചൊരുങ്ങി വീടിന്റെ ഉമ്മറത്ത് കോലം ഇടുകയാണ് നയന. തന്റെ മരുമകൾ കോലം വരയ്ക്കുന്നത് കണ്ട് ആസ്വദിച്ച് നിൽക്കുകയാണ് ദേവയാനി. ആദർശ് ഏതായാലും ഇതുവരെ എണീറ്റില്ലെന്നും അങ്ങനെയെങ്കിൽ നമുക്ക് ഒരുമിച്ച് നടക്കാൻ പോകാമെന്നും ദേവയാനി നയനയോട് പറയുന്നു . താൻ ഉടനെ റെഡിയായി വരാമെന്ന് പറഞ്ഞ് നയന മുറിയിലേയ്ക്ക് പോകുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം
ആരുമറിയാതെ ദേവയാനിയും നയനയും ഒന്നിച്ച് നടക്കാൻ പോകുകയാണ്. മരുമകളോട് എത്ര സംസാരിച്ചാലും അമ്മായിയമ്മയ്ക്ക് ഇപ്പോൾ മതി വരുന്നില്ല. അവരിരുവരും ഗ്രൗണ്ടിൽ വ്യായാമങ്ങൾ ചെയ്യുകയും ഒപ്പം സംസാരിക്കുകയും ചെയ്യുന്നു . മോൾ കാരണമാണ് താൻ ഇപ്പോൾ ജീവനോടെയും ആരോഗ്യത്തോടെയും ഇരിക്കുന്നതെന്ന് ദേവയാനി നയനയോട് പറയുന്നു . തന്റെ അമ്മായിയമ്മയ്ക്ക് തന്നോടുള്ള സ്നേഹം കണ്ടപ്പോൾ ശെരിക്കും നയനയ്ക്ക് സന്തോഷമായി.
അതേസമയം ആദർശ് ഉറക്കമുണർന്ന് കഴിഞ്ഞു. നയനയും ദേവയാനിയും വീട്ടിൽ ഇല്ലാത്തതുകൊണ്ട് മുത്തശ്ശിയാണ് ആദർശിന്റെ കോഫീ കൊണ്ടുവന്നത്. ദേവയാനിയ്ക്ക് ചെറിയ ചില മാറ്റങ്ങൾ ഉണെന്നും , പൂർണ്ണമനസ്സോടെ അവൾ നയനയെ സ്നേഹിക്കുന്ന സന്ദർഭം ഉടനെ വരുമെന്നും മുത്തശ്ശി ആദർശിനോട് പറയുന്നു . രണ്ടുപേരും നടക്കാൻ പോയിട്ടുണ്ടെന്ന് കേട്ടതോടെ എങ്കിൽ താനും ഒന്ന് ഗ്രൗണ്ട് വരെ പോയിട്ട് വരാമെന്ന് ആദർശ് മുത്തശ്ശിയോട് പറഞ്ഞു .
അങ്ങനെ ആദർശ് ഗ്രൗണ്ടിലെത്തി . ആദർശിനെ കണ്ടതും ഉടനെ സ്ഥലം കാലിയാക്കാനുള്ള ശ്രമം നടത്തുകയാണ് നയന . ആദർശ് അമ്മയെയും തന്നെയും ഒന്നിച്ച് ഇതുപോലെ കണ്ടാൽ കള്ളം പൊളിയില്ലേ. അതുകൊണ്ട് 'അമ്മ ഇവിടെ നടക്കുന്നതുപോലെ കാണിച്ചോളു, ഞാൻ പോകുന്നു എന്നും പറഞ്ഞ് നയന ഉടനെ അവിടെ നിന്ന് സ്ഥലം വിട്ടു. എന്നാൽ ആദർശ് ഇതൊന്നും അറിഞ്ഞതേയില്ല കേട്ടോ . അമ്മയെക്കണ്ടതും അവൻ നയനയെ ചോദിച്ചു. ഇങ്ങോട്ട് വന്നില്ലെന്ന് കള്ളം പറഞ്ഞ് ദേവയാനിയും തടി തപ്പി . അങ്ങനെ നടത്തമൊക്കെ കഴിഞ്ഞ് ആദർശ് ദേവയാനിയെ കൂട്ടി തിരിച്ച് വീട്ടിലേയ്ക്ക് പോകുമ്പോഴാണ് നയന വഴിയിൽ നടന്നുപോകുന്നത് കണ്ടത്. വണ്ടി നിർത്തി നയനയെയും കൂട്ടി ആദർശ് വീട്ടിലേയ്ക്ക് പോകാനൊരുങ്ങുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്.