ഇഷിത എവിടെയെന്നറിയാതെ മഹേഷും കുടുംബവും - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ

ഇഷിതയെ കാണാത്ത ടെൻഷനിലാണ് മഹേഷ് . ഇഷിത എങ്ങോട്ട് പോയെന്നോ എപ്പോൾ വരുമെന്നോ ഒന്നും അറിയില്ല. അതേസമയം ആകാശ് മഹേഷിനെ വിളിച്ച് എരി തീയിൽ എണ്ണ ഒഴിക്കുകയാണ്. നീ നശിക്കുന്നത് കണ്ടേ ഞാൻ അടങ്ങു എന്ന് പറഞ്ഞ് ആകാശ് ഫോൺ വെക്കുന്നു. എന്ത് പറയണമെന്നോ ചെയ്യണമെന്നോ അറിയാതെ പകച്ച് നിൽക്കുകയാണ് മഹേഷ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം 

Web Desk  | Published: Mar 25, 2025, 3:26 PM IST

ആകാശ് മഹേഷിനെ വിളിച്ച് അപമാനിച്ചതിന് പിന്നാലെ രചന സ്വപ്നവല്ലിയെയും വിളിച്ച് അപമാനിക്കുന്നു . സ്വപ്നവല്ലി ഒന്നും പറയാനില്ലാതെ കരയുകയാണ്. അതേസമയം മഹേഷിനോട് ഇഷിതയെ തിരക്കേണ്ട കാര്യം പറയുകയാണ് അഛൻ . എങ്കിൽ താൻ ഒന്ന് ആശുപത്രിയിൽ പോയി അന്വേഷിച്ച് വരാമെന്ന് പറഞ്ഞ് മഹേഷ് വീട്ടിൽ നിന്ന് ഇറങ്ങുന്നു . ആശുപത്രിയിൽ പോയി അന്വേഷിച്ചെങ്കിലും ഇഷിതയെ കണ്ടെത്താനായില്ല .  അവിടെ ഉള്ള ഡോക്ടറോട് ഇഷിത ഇങ്ങോട്ട് വരികയാണെങ്കിൽ ഒന്ന് പറയണം എന്ന് പറഞ്ഞ് മഹേഷ് അവിടെ നിന്ന് ഇറങ്ങുന്നു. തിരിച്ച് വീട്ടിലെത്തി ഇഷിതയെ ഇതുവരെ കണ്ടെത്താനാകാത്ത വിവരം മഹേഷ് പറയുന്നു . ആദി എന്നൊരു മകൻ കൂടി മഹേഷിന് ഉണ്ടെന്ന് കേട്ടപ്പോൾ ഇഷിതയ്ക്ക് ഒരുപക്ഷെ സഹിക്കാൻ കഴിഞ്ഞ് കാണില്ല. അത് മാത്രമല്ല ഇത് ഇത്രയും കാലം ആയിട്ടും പറയാക്കാതിരുന്നതും  മോശം തന്നെയാണ് മഹേഷ് . പ്രേക്ഷകർക്കും മിക്കവാറും ഈ അഭിപ്രായം തന്നെ ആയിരിക്കും. 

അതേസമയം അമ്മയെക്കാണാത്ത വിഷമത്തിലാണ് ചിപ്പി . ചിപ്പിയെ എങ്ങനെയെങ്കിലും ഭക്ഷണം കഴിപ്പിക്കാൻ നോക്കുകയാണ് സ്വപ്നവല്ലി. എന്തൊക്കെ പറഞ്ഞിട്ടും ചിപ്പി ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിച്ച് സ്വപ്നവല്ലി ചിപ്പിയ്ക്ക് ഭക്ഷണം കൊടുത്തു . 

എന്നാൽ ഈ വിവരങ്ങളൊന്നും അറിയാതെ മകൾക്ക് നല്ല ജീവിതം നൽകിയതിന് ഈശ്വരന് നന്ദി പറഞ്ഞ് പ്രാർത്ഥനയും വഴിപാടുമായി ഇരിക്കുകയാണ് പ്രിയാമണിയും മാഷും . രാവിലെ പൂജാമുറിയിൽ വിളക്ക് വെച്ച് പ്രാർത്ഥിച്ച് പ്രിയാമണി മഹേഷിന്റെ ഫ്‌ളാറ്റിലെത്തുകയും ഇഷിതയെ വിളിക്കാൻ സ്വപ്നവല്ലിയോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇഷിത ഇന്നലെ മുഴുവൻ അവിടെ ഇല്ലെന്ന കാര്യം അറിയാതെയാണ് പ്രിയാമണി സ്വപ്നവല്ലിയോട് അങ്ങനെ പറഞ്ഞത് . എന്നാൽ താൻ എങ്ങനെ സംഭവിച്ച കാര്യങ്ങളെല്ലാം പ്രിയാമണിയോട് പറയുമെന്നോർത്ത് വീർപ്പ് മുട്ടി നിൽക്കുകയാണ് സ്വപ്നവല്ലി. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. കഥയുടെ ഗതി ഇനി എങ്ങോട്ടെന്ന് നമുക്ക് അടുത്ത എപ്പിസോഡിൽ കാണാം. 
 

Read More...

Video Top Stories