സുചിയ്ക്കും വിനോദിനുമിടയിൽ അനുഗ്രഹ കരടാവുമോ? ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ.
അനുഗ്രഹ വിനോദിനൊപ്പം ഫ്ലാറ്റിലെത്തിക്കഴിഞ്ഞു. പ്രിയാമണിയെയും മാഷിനെയും അനുഗ്രഹ നന്നായി സുഖിപ്പിച്ചിട്ടുണ്ട്. താൻ അടുത്തദിവസം ട്രെയിനിങ്ങിന് ജോയിൻ ചെയ്യുന്നതിന് മുൻപ് എല്ലാവരുടെയും അനുഗ്രഹം വാങ്ങാൻ എത്തിയതാണെന്ന് അവൾ പറയുന്നു. എന്നാൽ ഇതൊന്നും സൂചിയ്ക്ക് അത്ര പിടിച്ച മട്ടില്ല. നോക്കാം പുതിയ കഥ.
അനുഗ്രഹ പ്രിയാമണിയുടെയും മാഷിന്റെയും അനുഗ്രഹം വാങ്ങുന്നു. ശേഷം വിനോദ് തന്റെ ചങ്കാണെന്നും ഇവൻ ഉള്ളത് ഒരു ധൈര്യമാണെന്നും അവൾ പറയുന്നു. അത് കേട്ടതും സുചിക്ക് ആകെ ദേഷ്യം വരുന്നു. എന്നാൽ അവൾ ആ സമയത്ത് ഒന്നും പറഞ്ഞില്ല.
അതിനുശേഷം അനുഗ്രഹ മഹേഷിന്റെ ഫ്ലാറ്റിൽ എത്തുന്നു. അവിടെനിന്നും സ്വപ്നവല്ലിയുടെയും രാമന്റെയും അനുഗ്രഹം വാങ്ങുന്നു. താൻ ട്രെയിനിങ്ങിന് ജോയിൻ ചെയ്യുകയാണെന്നും എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണമെന്നും അനുഗ്രഹ അവരോട് ആവശ്യപ്പെടുന്നു. അതോടൊപ്പം സ്വപ്നവല്ലിയുടെ സൗന്ദര്യത്തെപ്പറ്റിയും മഞ്ജിമയെക്കുറിച്ചും കുറച്ച് പൊക്കി അടിക്കുന്നു. ആ സുഖിപ്പിക്കലിൽ അവർ രണ്ടുപേരും വീണ മട്ടാണ്. ശേഷം യാത്രപറഞ്ഞ് ലേഡീസ് ഹോസ്റ്റലിലേക്ക് പോകാൻ അനുഗ്രഹ ഒരുങ്ങുന്നു. വിനോദ് അനുഗ്രഹയെ ഹോസ്റ്റലിലേക്ക് കൊണ്ടുപോയി ആക്കാൻ ഇറങ്ങുന്നു. അപ്പോഴാണ് താനും വരാം എന്ന് പറഞ്ഞ് സുചി അവർക്കൊപ്പം പോകുന്നത്. അനുഗ്രഹയുടെ സംസാരവും പെരുമാറ്റവും സുചിയ്ക്ക് തീരെ പിടിച്ചിട്ടില്ല. പ്രണയത്തെക്കുറിച്ചും താജ്മഹലിൽ വെച്ച് താനും വിനോദും തമ്മിലുണ്ടായ കൂടിക്കാഴ്ചയെ പറ്റിയും എല്ലാം അനുഗ്രഹ സുചിയോട് പറയുന്നു. അതൊന്നും തീരെ ഇഷ്ടപ്പെടാത്ത സചി എങ്ങനെയെങ്കിലും ഒന്ന് ഹോസ്റ്റലിൽ എത്തിയാൽ മതിയെന്ന പ്രാർത്ഥനയിലാണ്. ഒടുവിൽ ഹോസ്റ്റലിൽ എത്തി അനുഗ്രഹയുടെ പെട്ടിയുമായി വിനോദ് അഡ്മിഷൻ ഉള്ള ഏർപ്പാട് ചെയ്തു. ലോക്കൽ ഗാർഡിയനായി വിനോദിനെയാണ് നിയമിച്ചിരിക്കുന്നത് എന്നും, വിനോദിന് മാത്രമേ അനുഗ്രഹയെ കാണാൻ അനുവാദം ഉള്ളൂ എന്നും മാട്രിൻ അവരോട് പറയുന്നു. എങ്ങനെയെങ്കിലും ഇവളെ ഒന്ന് ഇവിടെ നിർത്തി പോയാൽ മതിയെന്ന് പ്രാർത്ഥിച്ചു നിൽക്കുന്ന സുചിയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്.