"യാ മോനേ പിന്നേം..!" ഇവിടെ ഹൈവേ നിർമ്മിക്കാൻ ഗഡ്‍കരി വീശിയെറിഞ്ഞത് 16,000 കോടി!
ഗ്രീൻഫീൽഡ് ഹൈവേ (NH 913) ഇന്ത്യ-ടിബറ്റ്-ചൈന-മ്യാൻമർ അതിർത്തിയോട് ചേർന്ന് പ്രവർത്തിക്കും. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് കഷ്ടിച്ച് 20 കിലോമീറ്റർ അകലെയുള്ള ഈ 1,748 കിലോമീറ്റർ രണ്ട് വരി പാതയുടെ പ്രവൃത്തി ഈ വർഷം ഏപ്രിലോടെ ആരംഭിക്കും.
അരുണാചൽ പ്രദേശിലെ 1,748 കിലോമീറ്റർ ഹൈവേയുടെ 600 കിലോമീറ്ററിലധികം നിർമാണത്തിന് റോഡ് ഗതാഗത മന്ത്രാലയം ഏകദേശം 16,000 കോടി രൂപ അനുവദിച്ചതായി റിപ്പോര്‍ട്ട്. ഇത് ഇന്ത്യ ചൈന അതിർത്തിയിലെ കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിന്‍റെ ഭാഗമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രീൻഫീൽഡ് ഹൈവേ (NH 913) ഇന്ത്യ-ടിബറ്റ്-ചൈന-മ്യാൻമർ അതിർത്തിയോട് ചേർന്ന് പ്രവർത്തിക്കും. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് കഷ്ടിച്ച് 20 കിലോമീറ്റർ അകലെയുള്ള ഈ 1,748 കിലോമീറ്റർ രണ്ട് വരി പാതയുടെ പ്രവൃത്തി ഈ വർഷം ഏപ്രിലോടെ ആരംഭിക്കും. ഈ ഹൈവേ സ്‌ട്രെച്ചുകളുടെ വികസനം അതിർത്തി പ്രദേശങ്ങളിലേക്കുള്ള കണക്റ്റിവിറ്റി ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി കഴിഞ്ഞ ദിവസം വ്യക്തമാക്കി.
കുടിയേറ്റം തടയുന്നതിനും അരുണാചൽ പ്രദേശിൻ്റെ അതിർത്തി പ്രദേശങ്ങളിലേക്കുള്ള റിവേഴ്സ് മൈഗ്രേഷൻ സുഗമമാക്കുന്നതിനുമാണ് ഇത് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗഡ്കരി പറഞ്ഞു. പ്രധാനപ്പെട്ട നദീതടങ്ങളെ ബന്ധിപ്പിക്കുന്ന അവശ്യ റോഡ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിൽ അംഗീകൃത റീച്ചുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അതുവഴി സംസ്ഥാനത്തിനുള്ളിൽ നിരവധി ജലവൈദ്യുത പദ്ധതികളുടെ വികസനം സാധ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപ്പർ അരുണാചലിലെ ജനവാസമില്ലാത്തതും ജനസാന്ദ്രത കുറഞ്ഞതുമായ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് ഈ ഹൈവേ റോഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് വിനോദസഞ്ചാരത്തിന് അനുയോജ്യമാക്കുന്നു എന്നും ഗഡ്കരി കൂട്ടിച്ചേർത്തു. സർക്കാർ ഹൈവേ ഏജൻസികൾ ഉടൻ തന്നെ അംഗീകൃത സ്‌ട്രെച്ചുകൾ ലേലം ചെയ്യുമെന്നും ഈ വർഷം ജൂലൈ-ഓഗസ്റ്റിൽ ജോലികൾ ആരംഭിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. അതേസമയം ചൈനീസ് അതിർത്തിയിലെ റോഡ് ഗതാഗത സൌകര്യങ്ങൾ വർദ്ധിപ്പിക്കുന്നത് ഭാവിയിൽ സൈനിക നീക്കത്തിനും മറ്റും സഹായകമാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.