'നല്ല കേള്‍വിക്കാരൻ'; 5 വർഷമായി 500 ഒളം അപരിചിതരുടെ വീടുകളില്‍ സൌജന്യമായി താമസിച്ച് യാത്ര ചെയ്യുന്ന യുവാവ്
യാത്രകളിലുണ്ടാകുന്ന അമിത ചെലവ് ചുരുക്കാനാണ് ഷുറാഫ് ഇത്തരമൊരു ആശയം പ്രവര്‍ത്തികമാക്കിയത്. വീടുകളില്‍ സൌജന്യ താമസം അനുവദിച്ചാല്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ കേൾക്കുന്ന നല്ലൊരു കേള്‍വിക്കാരനായിരിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ വാഗ്ദാനം.
ഒരു യാത്രയെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നാം ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാറില്ലേ? താമസം, ഭക്ഷണം, സുരക്ഷ എന്നിങ്ങനെ നിരവധി കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ഉറപ്പാക്കിയതിന് ശേഷമായിരിക്കും നമ്മുടെ യാത്രകൾ ആരംഭിക്കുന്നത് തന്നെ. എന്നാൽ, ഇങ്ങനെ ഒന്നുമല്ലാതെ യാതൊരുവിധ ആലോചനകളോ തയ്യാറെടുപ്പുകളോ ഇല്ലാതെ കഴിഞ്ഞ അഞ്ച് വർഷക്കാലമായി ഒരു മനുഷ്യൻ ലോകം ചുറ്റി സഞ്ചരിക്കുകയാണ്. ഈ അഞ്ച് വർഷക്കാലവും തന്‍റെ യാത്രകളിൽ അദ്ദേഹം രാത്രി കാലങ്ങളിൽ ഉറങ്ങിയത് തീർത്തും അപരിതരായ മനുഷ്യരുടെ വീടുകളിലും. അതും സൗജന്യമായി. പകരം അവർക്കായി അദ്ദേഹം ഒരു 'നല്ല കേൾവി'ക്കാരനായി.
ജപ്പാനിൽ നിന്നുള്ള ഷുറഫ് ഇഷിദ എന്ന 33 -കാരനാണ് ഈ അപൂർവ്വ സഞ്ചാരി. അഞ്ച് വർഷം മുമ്പാണ് ഷുറഫ് ഈ ആശയം വിഭാവനം ചെയ്യുകയും തന്‍റെ ജോലി ഉപേക്ഷിച്ച് യാത്രകൾ ആരംഭിക്കുകയും ചെയ്തത്. ഈ യാത്രകളിൽ അദ്ദേഹത്തിന്‍റെ കൈയില്‍ ആകെയുണ്ടായിരുന്ന സമ്പാദ്യം ഒരു ലഗേജ് ബാഗും അതിൽ തനിക്ക് അത്യാവശ്യം വേണ്ടുന്ന വസ്ത്രങ്ങളും മാത്രം. പൊതുവേ അന്തർമുഖനായിരുന്ന താൻ യൂണിവേഴ്സിറ്റി പഠനകാലത്ത് തായ്‌വാനിലേക്ക് നടത്തിയ ഒരു യാത്രയാണ് തന്‍റെ ജീവിതത്തെ മാറ്റിമറിച്ചതെന്നാണ് ഷുറഫ് പറയുന്നത്. ആ യാത്രയിൽ നിരവധി സുഹൃത്തുക്കളെ സമ്പാദിക്കാനും രുചികരമായ പാചകരീതികൾ ആസ്വദിക്കാനും സാധിച്ചതോടെ യാത്രകളോടുള്ള തന്‍റെ അഭിനിവേശം വർദ്ധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഏഴ് ലക്ഷം പേര്‍ വായിച്ച സ്റ്റാര്‍ട്ടപ്പ് ആശയം; സോഷ്യല്‍ മീഡിയയില്‍ വൈറലായ കുറിപ്പ് വായിക്കാം
യാത്രകളിലെ ചെലവ് കുറയ്ക്കുന്നതിനായാണ് 'അപരിചിതരുടെ വീടുകളിൽ ഉറങ്ങുക' എന്ന ആശയത്തിലേക്ക് എത്തിയത്. അതിനായി ഷുറഫ് ചെല്ലുന്ന ഇടങ്ങളിലെ തിരക്കേറിയ തെളിവുകളിലും ട്രെയിൻ സ്റ്റേഷനുകളിലും കൈയിലൊരു പോസ്റ്ററുമായി മണിക്കൂറുകളോളം കാത്തുനിൽക്കും. പോസ്റ്ററിലെ വരികൾ ഇങ്ങനെയാണ്, 'എനിക്ക് ഒരു സ്ലീപ്പിങ് ബാഗ് ഉണ്ട്. ഇന്ന് രാത്രി എന്നെ നിങ്ങളുടെ സ്ഥലത്ത് തങ്ങാൻ അനുവദിക്കണം. ഇതിനോടകം ഞാൻ 300 -ൽ അധികം വീടുകളിൽ താമസിച്ചു. ദയവായി, ഇന്‍റർനെറ്റിൽ ഷുറഫ് ഇഷിദയെ തെരയുക." പോസ്റ്റർ കാണുന്ന മിക്ക വഴിയാത്രക്കാരും തന്നെ അവഗണിക്കുമെങ്കിലും ചിലർ അവരുടെ വീടുകളില്‍ രാത്രി താമസിക്കാൻ തന്നെ ക്ഷണിക്കുമെന്നാണ് ഷുറഫ് കൂട്ടിചേര്‍ക്കുന്നത്.
ചൂണ്ടയിട്ട് മത്സ്യം കിട്ടാനായി കാത്തിരിക്കുന്നത് പോലെയുള്ള ആഹ്ലാദകരമായ ഒരു പ്രക്രിയയായാണ് തന്‍റെ കാത്തിരിപ്പിനെ ഷുറഫ് വിശേഷിപ്പിച്ചത്. തന്‍റെ ആതിഥേയർ പലപ്പോഴും ഏകാന്തരായ വ്യക്തികളാണെന്നും, അവർ വളരെ കാലമായി ആരെങ്കിലുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പലപ്പോഴും താനുമായി പങ്കുവെക്കാറുണ്ടെന്നും അവർക്കായി ഒരു നല്ല കേൾവിക്കാരനായി ഇത്തരം അവസരങ്ങളില്‍ താൻ മാറുമെന്നും ഷുറഫ് പറയുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 500 -ഓളം വീടുകളിൽ ഇദ്ദേഹം താമസിച്ചു. യാത്രകളിൽ നിന്ന് കൈയിലെ സമ്പാദ്യം കുറഞ്ഞുവെങ്കിലും യാത്ര തുടരാൻ തന്നെയാണ് ഷുറഫ് ഇഷിദയുടെ തീരുമാനം.
ആദിമ മനുഷ്യരുടെ ഭക്ഷണ മെനുവിലെ പ്രധാന ഇനം 11 ടൺ ഭാരമുള്ള 'മാമോത്തു'കളെന്ന് പഠനം