ദേവസ്വംബോർഡ് ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കയറി SNDP സംയുക്ത സമിതി, എല്ലാ ക്ഷേത്രങ്ങളിലും അനുമതി വേണമെന്നാവശ്യം

പത്തനംതിട്ട പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലാണ് എസ്എൻഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഷർട്ട് ധരിച്ചു കയറിയത്

sndp men enter temple with shirts on

പത്തനംതിട്ട: ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കയറി ഭകതർ. പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലാണ് എസ്എൻഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഷർട്ട് ധരിച്ചു കയറിയത്. സ്ഥലത്ത് പോലീസ് കാവൽ ഉണ്ടായിരുന്നെങ്കിലും ആരും തടഞ്ഞില്ല. എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ചു കയറാൻ അനുവദിക്കണമെന്ന് എസ്എൻഡിപിയും ശിവഗിരി മഠവും മുൻപു ആവശ്യപ്പെട്ടിരുന്നു. 

 

ഷര്‍ട്ട് ധരിക്കാതെ മാത്രം പുരുഷന്‍മാര്‍ ക്ഷേത്രത്തില്‍ കയറണം എന്ന നിബന്ധന  എടുത്തു കളയാന്‍ എറണാകുളം കുമ്പളത്തെ  ശ്രീലക്ഷ്മി നാരായണ ക്ഷേത്രം അടുത്തിടെ തീരുമാനിച്ചിരുന്നു. നൂറാണ്ടിന്‍റെ പഴക്കമുളള കുമ്പളത്തെ ലക്ഷ്മി നാരായണ ക്ഷേത്രം.ശ്രീനാരായണഗുരു നാമകരണം ചെയ്ത ശ്രീജ്ഞാന പ്രഭാകര യോഗത്തിനു കീഴിലുളളതാണ്. ഈഴവ സമുദായാംഗങ്ങള്‍  നേതൃത്വം നല്‍കുന്ന ഭരണസമിതി വാര്‍ഷിക പൊതുയോഗത്തിലെ ധാരണ പ്രകാരമാണ് ഉടുപ്പിട്ട് ആണുങ്ങളെ അമ്പലത്തില്‍ കയറ്റാന്‍ തീരുമാനിച്ചത്.

 

Latest Videos
Follow Us:
Download App:
  • android
  • ios