Eduzone Career Abroad

More Stories
Study abroad at cheaper rates with scholarships

വിദേശത്ത് പഠിക്കാം, വൻ തുക മുടക്കാതെ തന്നെ

വിദേശവിദ്യാഭ്യാസം എന്ന സ്വപ്നത്തിൽ നിന്ന് പലരേയും പിന്തിരിപ്പിക്കുന്നത് അതിനു വേണ്ടി വരുന്ന വൻ മുതൽമുടക്കാണ്. എന്നാൽ വലിയ തുക ചിലവഴിക്കാതെ തന്നെ വിദേശത്ത് പോയി പഠിക്കുവാൻ മാർഗ്ഗങ്ങളുണ്ട്. വിദ്യാർത്ഥികൾക്കായി വിദേശ യൂണിവേഴ്സിറ്റികൾ ഒരുക്കുന്ന സ്കോളർഷിപ്പുകൾ വഴിയാണിത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ളത്, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ളത്, പഠനത്തിൽ മുന്നിട്ടു നിൽക്കുന്നവർക്കുള്ളത്, മികച്ച റിസർച്ച് ഐഡിയകൾ ഉള്ള വിദ്യാർത്‌ഥികൾക്കുള്ളത് എന്നിങ്ങിനെ വിവിധ തരത്തിൽ സ്കോളർഷിപ്പുകൾ ലഭ്യമാണ്. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്‌ഥികൾക്ക് മാത്രമായുള്ള സ്കോളർഷിപ്പുകളും ഉണ്ട്.