സൗദി ആരോഗ്യവകുപ്പിൽ BSc നഴ്സുമാര്‍ക്ക് അവസരം; ഡയറക്ട് ഇന്‍റര്‍വ്യൂ

കൊച്ചിയിൽ ഫെബ്രുവരി 27 മുതൽ ഇന്‍റര്‍വ്യൂ. ഡൽഹി, ബാംഗ്ലൂര്‍, ചെന്നൈ നഗരങ്ങളിലും ഇന്‍റര്‍വ്യൂ.

Saudi Arabia Ministry of Health BSC nurse vacancy interview

സൗദി അറേബ്യയിൽ ആരോഗ്യവകുപ്പ് (Saudi MOH) ബി.എസ്‍.സി നഴ്സുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ അംഗീകാരമുള്ള റിക്രൂട്ട്മെന്‍റ് ഏജൻസി Affiniks International-ന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇന്‍റര്‍വ്യൂകളിൽ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം.

ഇന്‍റര്‍വ്യൂ തീയതികള്‍

2023 ഫെബ്രുവരി 25, 26 - ഡൽഹി
2023 ഫെബ്രുവരി 26, 27, 28, മാര്‍ച്ച് 1 - ബാംഗ്ലൂര്‍
2023 ഫെബ്രുവരി 27, 28, മാര്‍ച്ച് 1, 2, 3 - കൊച്ചി
2023 ഫെബ്രുവരി 28, മാര്‍ച്ച് 1 - ചെന്നൈ

വനിതകള്‍ക്കാണ് അവസരം. മുൻപരിചയം 1.10 വര്‍ഷം നിര്‍ബന്ധം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ മുതൽ ശമ്പളവും സൗജന്യ താമസവും ലഭിക്കും. എല്ലാ വിഭാഗങ്ങളിലേക്കും ഒഴിവുകളുണ്ട്.

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ അംഗീകാരമുള്ള Affiniks international (ലൈസൻസ് നമ്പര്‍ - 1532/DEL/PER/1000+/5/9403/2018) രാജ്യത്തെ ഏറ്റവും വിശ്വസ്തമായ റിക്രൂട്ടിങ് ഏജൻസികളിൽ ഒന്നാണ്. 15 വര്‍ഷങ്ങള്‍ക്ക് മുകളിൽ പ്രവര്‍ത്തന പാരമ്പര്യമുള്ള Affiniks international ലോകം മുഴുവൻ 10,000-ൽ അധികം നഴ്സുമാരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്.
 

വിവരങ്ങൾക്ക് - 914844228879, 9633177706. e-mail - gccaffiniks@gmail.com

Latest Videos
Follow Us:
Download App:
  • android
  • ios