SBI CBO Recruitment 2022 : എസ്ബിഐയിൽ ആയിരത്തിലധികം ഒഴിവുകൾ; അപേക്ഷിക്കേണ്ടതെങ്ങനെ? അവസാന തീയതി?
ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കുള്ള ഓൺലൈൻ റിക്രൂട്ട്‌മെന്റ് പരീക്ഷ ഡിസംബർ നാലിന് നടക്കും.
ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ 1422 സിബിഒ (സർക്കിൾ ബേസ്ഡ് ഓഫീസേഴ്സ്) തസ്തികകളുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 7, ഇന്ന് അവസാനിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐ ഔദ്യോഗിക വെബ്സൈറ്റ് sbi.co.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
പ്രഖ്യാപിച്ച ആകെ ഒഴിവുകളിൽ 1400 എണ്ണം റഗുലർ ഒഴിവുകളാണ്. ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കുള്ള ഓൺലൈൻ റിക്രൂട്ട്‌മെന്റ് പരീക്ഷ ഡിസംബർ നാലിന് നടക്കും. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്കും തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം.
ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രിയും (ഐഡിഡി) മെഡിക്കൽ, എഞ്ചിനീയറിംഗ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് തുടങ്ങിയ യോഗ്യതകളും സ്വീകരിക്കും. ഈ തസ്തികകളിലേക്കുള്ള കുറഞ്ഞ പ്രായപരിധി 21 ഉം ഉയർന്ന പ്രായപരിധി സെപ്റ്റംബർ 30-ന് 30 വയസുമാണ്, സംവരണമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവുണ്ട്. കൂടാതെ, 2022 സെപ്റ്റംബർ 30-ന് കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം (പോസ്റ്റ് എസെൻഷ്യൽ അക്കാദമിക് യോഗ്യത) ആവശ്യമാണ്.