Spirit smuggling under the guise of covid 19 Excise department seized 11000 liters
Gallery Icon

സാനിറ്റൈസര്‍ നിര്‍മ്മാണത്തിനെന്ന് ഉടമ; പരിശോധനയില്‍ കണ്ടെത്തിയത് 11,000 ലിറ്റര്‍ വ്യാജ സ്പിരിറ്റ്

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നാളെ മുതല്‍ സംസ്ഥാനം ഒമ്പത് ദിവസത്തെ സമ്പൂര്‍ണ്ണ അടച്ചിലിലേക്ക് പോകുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ വയനാട്ടിലെ മുത്തങ്ങയില്‍ നിന്ന് 11,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സാനിറ്റൈസർ നിർമാണത്തിന് എന്ന വ്യാജേന കർണ്ണാടകയിൽ നിന്നും അതിര്‍ത്തി കടത്തിയ കൊണ്ട് വന്ന സ്പിരിറ്റാണ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് ആന്‍റി നര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് മദ്യ നിർമ്മാണത്തിനായി എത്തിച്ച സ്പിരിറ്റാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. അതിര്‍ത്തിയില്‍ നിന്നും ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വി ആർ രാഗേഷ്.