covid 19 Passengers from Karnataka have been tightened covid checks at check posts
Gallery Icon

കൊവിഡ് 19; കര്‍ണ്ണാടകയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന

കേരളത്തില്‍ കൊവിഡിന്‍റെ രണ്ടാം തരംഗം ശക്തിപ്രവിച്ച ദിവസങ്ങളിലും കൊവിഡ് വ്യാപനം ഏറ്റവും കുറവുള്ള ജില്ലകളിലൊന്നാണ് വയനാട്. എന്നാല്‍ തമിഴ്നാടുമായും കര്‍ണ്ണാടകവുമായും അതിര്‍ത്തി പങ്കിടുന്നത് കൊണ്ട് തന്നെ ഏറെ കരുതലാവശ്യമുള്ള ജില്ല കൂടിയാണ് വയനാട്. തമിഴ്നാടില്‍ കൊവിഡ് വ്യാപനത്തില്‍ വലിയ വര്‍ദ്ധനവില്ലാത്തതിനാല്‍ കര്‍ശനമായ പരിശോധനകള്‍ നടക്കുന്നില്ല. എന്നാല്‍, ഇന്ത്യയിലെ തന്നെ അതിവ്യാപനം അതിരൂക്ഷമായ സംസ്ഥാനങ്ങളിലൊന്നായ കര്‍ണ്ണാടകയില്‍ അടുത്ത 14 ദിവസത്തേക്ക് കര്‍ഫ്യു എന്ന പേരില്‍ ലോക്ഡൌണ്‍ നീട്ടി. ഇതോടെ കര്‍ണ്ണാടകയില്‍ നിന്നുള്ള യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വി ആർ രാഗേഷ്