Health
ഗ്രാമ്പുവിന്റെ ഈ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പു. ഗ്രാമ്പുവിൽ യൂജെനോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഓക്സിഡൻറ് ഗുണങ്ങളുണ്ട്.
സന്ധിവാതം പോലുള്ള രോഗങ്ങൾ മൂലമുണ്ടാകുന്ന വീക്കം തടയാനും ഹൃദ്രോഗം, പ്രമേഹം, കാൻസർ തുടങ്ങിയ അപകടസാധ്യത കുറയ്ക്കാനും ഗ്രാമ്പു സഹായിക്കുന്നു.
ഗ്രാമ്പു ചർമ്മത്തിനുണ്ടാകുന്ന അണുബാധകളെയും അലർജികളെയും പ്രതിരോധിക്കുന്നതിന് പുറമെ ശരീരത്തിലെ വിഷാംശങ്ങളെയും നശിപ്പിക്കുന്നു.
ദിവസവും വെറും വയറ്റിൽ ഗ്രാമ്പു കഴിക്കുന്നത് നിരവധി രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ദന്താരോഗ്യത്തെ പരിപാലിക്കുകയും ചെയ്യും.
ഗ്രാമ്പു വെറും വയറ്റിൽ കഴിക്കുന്നത് പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിൽ സഹായിക്കുന്നു. ഇത് ഇൻസുലിൻ പ്രതിരോധം കുറയുന്നതിനും സഹായകമാണ്.
ദിവസവും ഗ്രാമ്പു അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ അത് ശരീരത്തില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കും.
ഗ്രാമ്പു നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കും. ഇതിന്‍റെ ആന്‍റി വൈറല്‍ ഗുണമാണ് ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നത്.
വയറ്റിലെ പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് ഗ്രാമ്പൂ. ഇതില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ ദഹനത്തെ മെച്ചപ്പെടുത്തുകയും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.