Health
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ജ്യൂസ്.
ഉദാസീനമായ ജീവിതശെെലി മൂലം ഇന്ന് അധികം ആളുകളിലും കാണുന്ന ജീവിതശെെലി രോഗമാണ് കൊളസ്ട്രോൾ.
ശരീരത്തില്‍ ചീത്ത കൊളസ്ട്രോൾ അടിഞ്ഞ് കൂടുന്നത് വിവിധ രോഗങ്ങൾക്ക് ഇടയാക്കുന്നതായി വിദഗ്ധർ പറയുന്നു.
ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്ന ജ്യൂസികളിലൊന്നാണ് നെല്ലിക്ക ജ്യൂസ്.
ആൻ്റിഓക്‌സിഡൻ്റുകളും അവശ്യ പോഷകങ്ങളും അടങ്ങിയിരിക്കുന്നതിനാൽ കൊളസ്‌ട്രോൾ അളവ് നിയന്ത്രിക്കാൻ നെല്ലിക്ക ജ്യൂസ് സഹായിക്കും.
പതിവായി നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ട്രൈഗ്ലിസറൈഡുകൾ രക്തത്തിൽ കാണപ്പെടുന്ന ഒരു തരം കൊഴുപ്പാണ്. അവയുടെ ഉയർന്ന അളവ് ഹൃദ്രോഗ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
57ാം വയസിലും തിളങ്ങുന്ന ചർമ്മം ; രഹസ്യം പങ്കുവച്ച് മാധുരി ദീക്ഷിത്
തെെറോയ്ഡ് ഉള്ളവർ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ
പേരയില ചായ കുടിച്ചോളൂ, അതിശയിപ്പിക്കുന്ന ഗുണങ്ങളറിയാം
കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് നൽകേണ്ട 5 സൂപ്പർ ഫുഡുകൾ