Agriculture

അടുക്കളത്തോട്ടം

അടുക്കളത്തോട്ടം എപ്പോഴും നല്ലതാണ്. വിഷം ചേർക്കാത്ത നല്ല പച്ചക്കറികൾ നമ്മുടെ ഇഷ്ടത്തിന് പറിച്ചെടുക്കാം.

Image credits: Getty

കൃത്യമായ പരിപാലനം

കൃത്യമായ പരിപാലനം ഉണ്ടെങ്കിൽ മാത്രമേ അടുക്കള തോട്ടത്തിൽ നിന്ന് നല്ല വിളവ് ലഭിക്കൂ. വിവിധങ്ങളായ രോഗബാധകൾ പലപ്പോഴും കൃഷിത്തോട്ടങ്ങളിൽ ഭീഷണി ആകാറുണ്ട്. 

Image credits: Getty

മികച്ച വിളവ്

മികച്ച വിളവ് ലഭിക്കാൻ നടത്തേണ്ട പ്രധാന കീടനിയന്ത്രണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

Image credits: Getty

ജൈവവളം

ട്രൈക്കോഡെർമ ചേർത്തു സമ്പുഷ്ടീകരിച്ച ജൈവവളം അടിസ്‌ഥാന വളമായി നൽകിയാൽ രോഗങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാം. അടിവളമായി നൽകാൻ കഴിഞ്ഞില്ലെങ്കിൽ പല തവണയായി മേൽവളമായും നൽകാം. 

Image credits: Getty

വേപ്പെണ്ണ എമൽഷൻ

അടുക്കളത്തോട്ടത്തെ നശിപ്പിക്കുന്ന പച്ചത്തുള്ളൻ, മുഞ്ഞ എന്നിവയെ നശിപ്പിക്കാൻ വേപ്പെണ്ണ എമൽഷൻ ആഴ്‌യിലൊരിക്കൽ തളിക്കാം. 

Image credits: Getty

മാറി മാറി

വിളകളുടെ ആരോഗ്യം ഉറപ്പു വരുത്താൻ ആഴ്‌ചയിലൊരിക്കൽ എഗ് അമിനോ ആസിഡ്, ഫിഷ് അമിനോ ആസിഡ്, ജൈവ സ്ലറി, ഹരിതകഷായം എന്നിവ മാറി മാറി തളിക്കാം.

Image credits: Getty

മഞ്ഞക്കെണി

ഇലയുടെ അടിയിൽ കാണുന്ന വെള്ളീച്ചയെ നിയന്ത്രിക്കുന്നതിന് മഞ്ഞക്കെണി തൂക്കുക. 

 

 

 

Image credits: Getty

ചിലന്തി

ചിലന്തികളുണ്ടെങ്കിൽ നിയന്ത്രണം എളുപ്പമാക്കാം. ഇതിനായി പുതയെന്ന നിലയിൽ വൈക്കോൽ നിക്ഷേപിക്കാം. പന്തലിട്ടുള്ള കൃഷിയാണെങ്കില്‍ പന്തലില്‍ തന്നെ വൈക്കോൽ വച്ചു കൊടുക്കാം.

Image credits: Getty

മുറ്റത്ത് സ്ഥലമില്ലേ? ബാൽക്കണിയിലും വളർത്താം പഴങ്ങൾ

വെള്ളത്തിൽ ചെടികൾ വളർത്തുന്നവരാണോ? ഇക്കാര്യം ശ്രദ്ധിക്കാം

കറ്റാർവാഴ ചീഞ്ഞുപോയോ? പരിചരണം ഇങ്ങനെ വേണം

പനിക്കൂർക്ക വീട്ടിൽ വളർത്തിയെടുക്കാം, പരിചരണം ഇങ്ങനെ