Agriculture

ചില്ലുകുപ്പി

ഇൻഡോർ പ്ലാന്റുകൾക്ക് വലിയ ഡിമാൻഡാണിന്ന്. അതിൽ തന്നെ പലരും ചില്ലുകുപ്പികളിൽ വെള്ളത്തിൽ ചെടികൾ വളർത്തുന്നവരുണ്ട്. 

Image credits: Getty

വെള്ളം

അത്യാവശ്യം ഉറപ്പുള്ള ചില്ലുകുപ്പികൾ അല്ലെങ്കിൽ പാത്രങ്ങൾ തെരഞ്ഞെടുക്കാം. ക്ലോറിൻ അംശം കുറവുള്ള വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. 

Image credits: Getty

വൃത്തിയാക്കണം

പാത്രം നന്നായി ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം നിറയ്ക്കാം. ഓരോ ചെടിക്കും അനുയോജ്യമായ രീതിയിലാവണം വെള്ളം നിറക്കേണ്ടത്. 

Image credits: Getty

ചെടികള്‍

ലക്കി ബാംബു, മണി പ്ലാന്റ്, പോത്തോ, പീസ് ലില്ലി തുടങ്ങിയ ചെടികളെല്ലാം വെള്ളത്തിലും വളരുന്നവയാണ്. 

Image credits: Getty

ഡബിൾ സൈഡ് സ്റ്റിക്കർ

കൈതട്ടി പാത്രം പെട്ടെന്ന് വീണുടഞ്ഞുപോകും എന്ന പ്രശ്നം പലരും അഭിമുഖീകരിക്കാറുണ്ട്. ഡബിൾ സൈഡ് സ്റ്റിക്കർ ഒട്ടിച്ച് പാത്രങ്ങൾ എവിടെയെങ്കിലും ഉറപ്പിച്ച് വയ്ക്കാവുന്നതാണ്. 

Image credits: Getty

സൂര്യപ്രകാശം

സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വേണം ഈ പാത്രങ്ങൾ വയ്ക്കാൻ. എന്നാൽ, അതികഠിനമായ വെളിച്ചം തട്ടുന്നിടത്ത് വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കാം. 

Image credits: Getty

ഇലകൾ മഞ്ഞയായാല്‍

ഇലകൾ മഞ്ഞയാവുകയും കൊഴിയുകയും ചെയ്യുന്നുണ്ടെങ്കിൽ പ്ലാന്റുകൾ ആ വെള്ളത്തിൽ നിന്നും മാറ്റാൻ മടിക്കണ്ട. 

 

Image credits: Getty

പോട്ടിം​ഗ് മിശ്രിതം

വേരുകൾ പിടിക്കാൻ താമസമുണ്ടെങ്കിൽ പോട്ടിം​ഗ് മിശ്രിതം അല്പം നിറയ്ക്കാം. വേര് വന്നശേഷം മാറ്റിക്കൊടുക്കാം. 

Image credits: Getty
Find Next One