Agriculture
വീടുകളിൽ പല ഔഷധസസ്യങ്ങളും നമ്മൾ വളർത്താറുണ്ട്. അതിലൊന്നാണ് പനിക്കൂർക്ക. ഒരുപാട് ഔഷധഗുണങ്ങളുള്ള ചെടിയാണിത്.
കഫക്കെട്ട്, പനി, ചുമ ഇതിനൊക്കെ ആശ്വാസം കിട്ടാൻ പലപ്പോഴും പനിക്കൂർക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാറുണ്ട്.
അതുപോലെ കുട്ടികളുള്ള വീട്ടിൽ ഒരു പനിക്കൂർക്കയെങ്കിലും വേണം എന്ന് പറയാറുണ്ട്. എങ്ങനെയാണ് പനിക്കൂർക്ക വീട്ടിൽ നട്ടുവളർത്തി പരിചരിക്കുന്നത്.
അധികം പരിചരണം ആവശ്യമില്ലാത്ത ചെടിയാണ് പനിക്കൂർക്ക. അതിനാൽ തന്നെ നട്ടുവളർത്തിയെടുക്കുന്നതും എളുപ്പമാണ്.
തണ്ട് മുറിച്ചാണ് സാധാരണയായി പനിക്കൂർക്ക വളർത്തിയെടുക്കുന്നത്. ഗ്രോ ബാഗിലോ നേരിട്ട് മണ്ണിലോ വളർത്താം.
സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വേണം നടാൻ. അതുപോലെ നീർവാർച്ചയുള്ള മണ്ണായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.
വേനൽക്കാലത്ത് മറക്കാതെ നനച്ചുകൊടുക്കണം. ഈരണ്ടു ദിവസം കൂടുമ്പോഴെങ്കിലും നനയ്ക്കാൻ മറക്കരുത്. മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് വേര് ചീയാതെ നോക്കണം.
കീടബാധ ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്.