'നിങ്ങൾ നോർവേ നിവാസിയാണ്. 2020 ഡിസംബറിൽ, 7 -ഉം 10 -ഉം വയസ്സുള്ള നിങ്ങളുടെ രണ്ട് ആൺമക്കളെ നിങ്ങൾ കൊന്നു. പിന്നീട് അവരെ ഒരു കുളത്തിന്റെ കരയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു' എന്നായിരുന്നു ചാറ്റ്ജിപിടി ആർവെയ്ക്ക് നൽകിയ മറുപടി
പലരും ഇന്ന് ചാറ്റ്ജിപിടിയോട് ചാറ്റ് ചെയ്യാറുണ്ട്. അതിൽ എന്തെങ്കിലും വിവരങ്ങൾക്ക് വേണ്ടി അന്വേഷിക്കുന്നവരുണ്ട്. അതുപോലെ തന്നെ ഒരു കാര്യവുമില്ലാതെയും, നേരമ്പോക്കിന് വേണ്ടിയും ഒക്കെ ചാറ്റ്ജിപിടിയോട് ഓരോ ചോദ്യം ചോദിക്കുന്നവരും ഉണ്ട്. അങ്ങനെ ചോദിച്ച ഒരാൾക്ക് ചാറ്റ്ജിപിടി നൽകിയ മറുപടിയുടെ ഞെട്ടൽ ഇതുവരേയും മാറിയിട്ടില്ല. മാത്രമല്ല, ഉടനെ തന്നെ അയാൾ പൊലീസ് സ്റ്റേഷനിലേക്കും പോയി.
നോർവേയിൽ നിന്നുള്ള ആർവെ ഹ്ജാൽമർ ഹോൾമെൻ എന്നയാൾ ചാറ്റ്ജിപിടിയോട് ഒരു കൗതുകത്തിന് ചോദിച്ച ചോദ്യമാണ് അയാളെ ഭയപ്പെടുത്തുകയും പൊലീസ് സ്റ്റേഷനിൽ വരെ ചെല്ലേണ്ടുന്ന അവസ്ഥ വരെയും ഉണ്ടാക്കിയത്. 'ഞാൻ ആരാണ്' എന്നായിരുന്നു ആർവെ ചാറ്റ് ജിപിടിയോട് ചോദിച്ചത്.
'നിങ്ങൾ നോർവേ നിവാസിയാണ്. 2020 ഡിസംബറിൽ, 7 -ഉം 10 -ഉം വയസ്സുള്ള നിങ്ങളുടെ രണ്ട് ആൺമക്കളെ നിങ്ങൾ കൊന്നു. പിന്നീട് അവരെ ഒരു കുളത്തിന്റെ കരയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു' എന്നായിരുന്നു ചാറ്റ്ജിപിടി ആർവെയ്ക്ക് നൽകിയ മറുപടി. ഇത് കേട്ടതോടെ അയാൾ ആകെ ഭയന്നു. ഉടനെ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞു.
തന്നെ കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് കാണിച്ച് ഇയാൾ ചാറ്റ്ബോട്ടിനെതിരെ പരാതിയും നൽകി. തന്റെ പേരും മക്കളുടെ പേരും എല്ലാം ചാറ്റ്ജിപിടി കൃത്യമായിട്ടാണ് പറയുന്നത്. എന്നാൽ, താൻ തന്റെ രണ്ട് ആൺമക്കളെയും കൊന്നു എന്ന തെറ്റായ വിവരമാണ് അത് പ്രചരിപ്പിക്കുന്നത് എന്നാണ് ആർവെയുടെ പരാതി.
ഇത്തരം തെറ്റായ പ്രചരണങ്ങൾ തന്റെ ജീവിതം തന്നെ തകർക്കും എന്നും ആർവെ ആരോപിക്കുന്നു. ഓപ്പൺ എഐ സംഭവത്തോട് പ്രതികരിച്ചത് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനും കൃത്യമായ വിവരങ്ങൾ മാത്രം നൽകാനുമുള്ള പരിശ്രമത്തിലാണ് അവർ എന്നാണ്.
വിദ്യാർത്ഥികൾ തമ്മിൽ പൊരിഞ്ഞ വഴക്ക്, ആധി പിടിച്ച് ഇടപെട്ട് അധ്യാപകൻ, ഒറ്റനിമിഷം എല്ലാം മാറി, വീഡിയോ