നിരവധി സാമ്പത്തിക സമയപരിധികളും നിയമങ്ങളും ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. പ്രധാന ചില മാറ്റങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം
മാര്‍ച്ച് 31ന് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുകയാണ്. നിരവധി സാമ്പത്തിക സമയപരിധികളും നിയമങ്ങളും ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. പ്രധാന ചില മാറ്റങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം
1. മഹിള സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപ സമയപരിധി
മഹിള സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതി 2025 മാര്‍ച്ച് 31 ആണ്. സ്കീമിന് കീഴില്‍, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമേ നിക്ഷേപിക്കാന്‍ അര്‍ഹതയുള്ളൂ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് നിക്ഷേപിക്കാന്‍ കഴിയും. ഒരു അക്കൗണ്ട് തുറക്കാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്, അതേസമയം പരമാവധി അനുവദനീയമായ നിക്ഷേപം ഒരു വ്യക്തിക്ക് 2 ലക്ഷം രൂപയുമാണ്.
2. യുപിഐ നിയമത്തിലെ മാറ്റങ്ങള്‍
യുപിഐയുമായി ബന്ധപ്പെട്ട ചില നിര്‍ണായക മാറ്റങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വിച്ഛേദിക്കപ്പെട്ടതോ സറണ്ടര്‍ ചെയ്തതോ ആയ മൊബൈല്‍ നമ്പറുകള്‍ നീക്കം ചെയ്തുകൊണ്ട് ബാങ്കുകളും പേയ്മെന്‍റ് സേവന ദാതാക്കളും അവരുടെ പട്ടിക പുതുക്കണം എന്നതാണ് ഇതില്‍ പ്രധാന നിബന്ധന. ബാങ്കുകള്‍ പതിവായി കുറഞ്ഞത് ആഴ്ചയിലൊരിക്കലെങ്കിലും അവരുടെ ഡാറ്റാബേസ് പുതുക്കണം . ഇത് മൊബൈല്‍ നമ്പറുകള്‍ മൂലമുണ്ടാകുന്ന പിശകുകള്‍ക്കുള്ള സാധ്യത കുറയ്ക്കും.ഏപ്രില്‍ 1 മുതല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ യുപിഐ ലൈറ്റ് ബാലന്‍സ് തുക ബാങ്ക് നേരിട്ട് അക്കൗണ്ടിലേക്ക് മാറ്റാം. ഇങ്ങനെ ഫണ്ട് പിന്‍വലിക്കാന്‍ പ്രാപ്തമാക്കുന്ന ട്രാന്‍സ്ഫര്‍ ഔട്ട് എന്ന സേവനം ഏപ്രില്‍ ഒന്നാം തീയതി മുതല്‍ ലഭ്യമാകും
3. ചെറുകിട സമ്പാദ്യ പദ്ധതികള്‍ - പലിശ നിരക്കുകള്‍ മാറിയേക്കാം
പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ ഓരോ പാദത്തിലും പരിഷ്കരിക്കുന്നു. ഡിസംബറില്‍, തുടര്‍ച്ചയായ നാലാം തവണയും ജനുവരി-മാര്‍ച്ച് മാസങ്ങളിലെ നിരക്കുകളില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിരുന്നു. ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ ഏറ്റവും പുതിയ നിരക്കുകള്‍ 2025 മാര്‍ച്ച് 31-ന് മുമ്പ് പ്രഖ്യാപിക്കും.
4 നികുതി ഇളവ് നേടാനുള്ള നിക്ഷേപങ്ങള്‍
സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍, നികുതിദായകര്‍ മാര്‍ച്ച് 31-ന് മുമ്പ് നികുതി ലാഭിക്കാനുള്ള നിക്ഷേപങ്ങള്‍ പൂര്‍ത്തിയാക്കണം. ശരിയായ ആസൂത്രണം വ്യക്തികള്‍ക്ക് അവരുടെ നികുതി ബാധ്യത കുറയ്ക്കുന്നതിനും അവരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിനും സഹായിക്കും.
5. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ്
രാജ്യത്തെ രണ്ടാമത്തെ വലിയ ക്രെഡിറ്റ് കാര്‍ഡ് വിതരണക്കാരായ എസ്ബിഐ കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്കായുള്ള റിവാര്‍ഡ് പ്രോഗ്രാമില്‍ നിരവധി മാറ്റങ്ങള്‍ പ്രഖ്യാപിച്ചു, ഇത് 2025 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. സിംപ്ലിക്ലിക്ക് എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്' കാര്‍ഡ് ഉടമകള്‍ക്ക് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗി വഴി നടത്തുന്ന ഓര്‍ഡറുകള്‍ക്ക് ലഭി്ക്കുന്ന റിവാര്‍ഡ് പോയിന്‍റുകള്‍ പകുതിയായി കുറയ്ക്കും. കൂടാതെ, എയര്‍ ഇന്ത്യ എസ്ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ് വഴി ഓരോ 100 രൂപ ചെലവഴിക്കുമ്പോഴും ലഭിക്കുന്ന റിവാര്‍ഡ് പോയിന്‍റുകള്‍ 15 ല്‍ നിന്ന് 5 ആയും സിഗ്നേച്ചര്‍ കാര്‍ഡ് 30 ല്‍ നിന്ന് 10 ആയും കുറയ്ക്കും.മറ്റൊരു പ്രധാന മാറ്റം എസ്ബിഐ കാര്‍ഡ് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ പിന്‍വലിച്ചു എന്നതാണ്. 2025 ജൂലൈ 26 മുതല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇനി 50 ലക്ഷം രൂപയുടെ വിമാന അപകട പരിരക്ഷയോ 10 ലക്ഷം രൂപയുടെറെയില്‍വേ അപകട പരിരക്ഷയോ ലഭിക്കില്ല.
6. പിഎം ഇന്‍റേണ്‍ഷിപ്പ് സ്കീം
2024-25 ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച ഒരു സര്‍ക്കാര്‍ സംരംഭമാണ് പിഎം ഇന്‍റേണ്‍ഷിപ്പ് സ്കീം . ഈ പദ്ധതിയുടെ രജിസ്ട്രേഷന്‍ അവസാന തീയതി 2025 മാര്‍ച്ച് 31 വരെ നീട്ടിയിരുന്നു. ഇന്‍റേണ്‍ഷിപ്പ് അവസരം നേടുന്നതിന്, മാര്‍ച്ച് 31ന് മുമ്പ് അപേക്ഷ നല്‍കണം
7. പ്രത്യേക എഫ്ഡി അവസാന തീയതികള്‍
എസ്ബിഐ, ഐഡിബിഐ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക് തുടങ്ങിയ മുന്‍നിര ബാങ്കുകള്‍ നല്‍കുന്ന ഉയര്‍ന്ന പലിശയുള്ള എഫ്ഡികളുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും.