Food
നാരുകൾ ഏറ്റവും കൂടുതൽ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഒരു കപ്പ് വേവിച്ച ഗ്രീന്‍ പീസില്‍ 8.8 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
അര കപ്പ് വേവിച്ച വെള്ളക്കടലയില്‍ 6.3 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്.
ഫൈബര്‍ ധാരാളം അടങ്ങിയ കിഡ്നി ബീന്‍സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
ഒരു പേരയ്ക്കയില്‍ 8.9 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ടാകും. കൂടാതെ ഇവയില്‍ നിന്നും വിറ്റാമിന്‍ സിയും ലഭിക്കും.
ഒരു ഇടത്തരം ആപ്പിളില്‍ നിന്നും 4.8 ഗ്രാം ഫൈബര്‍ ലഭിക്കും.
ഒരു കപ്പ് മത്തങ്ങയില്‍ ഏഴ് ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ടാകും.
5.2 ഗ്രാമോളം ഫൈബര്‍ ബ്രൊക്കോളിയില്‍ നിന്നും ലഭിക്കും. ഇവ വിശപ്പ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.