ആദ്യത്തെ അറസ്റ്റിന് ആധാരമായ സംഭവം നടക്കുന്നത് മാർച്ച് എട്ടിനാണ്. ജോർജിയയിലെ മില്ലെഡ്ജ്‌വില്ലെയിൽ ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ലില്ലി. ആ സമയത്ത് അമിത വേഗതയിൽ വാഹനമോടിച്ചു എന്ന് കാണിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഒരിക്കൽ വാർത്തകളിൽ വലിയ ഇടം നേടിയ ആളാണ് ജോർജിയ യൂണിവേഴ്സിറ്റി വിദ്യാർഥിനി ലില്ലി സ്റ്റുവർട്ട്. അറസ്റ്റിലായതിന് പിന്നാലെ ഇവരുടെ മഗ്ഷോട്ട് ചിത്രങ്ങൾ വൈറലായതോടെയാണ് ലില്ലി സ്റ്റുവർട്ട് ആദ്യം വാർത്തകളിൽ നിറഞ്ഞത്. അറസ്റ്റിന് ശേഷം ഔദ്യോഗികമായി എടുക്കുന്ന ചിത്രമാണ് മഗ്ഷോട്ട്. ഇപ്പോഴിതാ ലില്ലി വീണ്ടും അറസ്റ്റിലായി എന്നാണ് വാർത്ത വന്നിരിക്കുന്നത്.
നേരത്തെ അമിത വേഗത്തിൽ വാഹനമോടിച്ചതിനാണ് ലില്ലി അറസ്റ്റ് ചെയ്യപ്പെട്ടത്. രണ്ടാഴ്ച മുമ്പായിരുന്നു ഇത്. പിന്നാലെ ഇവരുടെ പൊലീസ് പകർത്തിയ ചിത്രങ്ങൾ വൈറലായി മാറുകയായിരുന്നു. ഇപ്പോൾ പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനാണത്രെ ലില്ലിയെ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്നലെ പുലർച്ചെ 5.26 -നാണ് ലില്ലിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നാണ് ഏഥൻസ് ക്ലാർക്ക് കൗണ്ടി രേഖകൾ പറയുന്നത്. പിന്നീട് ഇന്നലെ രാവിലെയോടെ 4,000 ഡോളറിന്റെ ബോണ്ട് ജാമ്യത്തിൽ ഇവരെ വിട്ടു എന്നും പറയുന്നു.
ആദ്യത്തെ അറസ്റ്റിന് ആധാരമായ സംഭവം നടക്കുന്നത് മാർച്ച് എട്ടിനാണ്. ജോർജിയയിലെ മില്ലെഡ്ജ്‌വില്ലെയിൽ ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ലില്ലി. ആ സമയത്ത് അമിത വേഗതയിൽ വാഹനമോടിച്ചു എന്ന് കാണിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നാലെ മഗ്ഷോട്ട് ചിത്രങ്ങൾ വൈറലായി മാറുകയായിരുന്നു. ഇങ്ങനെ ചിത്രങ്ങളെടുക്കുന്നത് സാധാരണമാണ് എന്നും എങ്ങനെ അത് വൈറലായി മാറി എന്നറിയില്ല എന്നുമായിരുന്നു അന്നത്തെ ലില്ലിയുടെ പ്രതികരണം.
അന്ന് അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ കൈവിലങ്ങുകൾ അണിയിച്ച് വാഹനത്തിന്റെ പിൻസീറ്റിലിരുത്തി അത് തന്നെ സംബന്ധിച്ച് കൗതുകമായിട്ടാണ് തോന്നിയത് എന്നും അന്ന് അവൾ പറഞ്ഞിരുന്നു. അന്ന് അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ബോണ്ടായി 440 ഡോളർ കെട്ടിവെച്ച ശേഷമാണ് ലില്ലിയുടെ കേസ് ഒഴിവാക്കിയത്.