അന്യഗ്രഹജീവികളെ കുറിച്ച് ബാബ വംഗ നടത്തിയ ഒരു പ്രവചനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭൂമിയിൽ ഏത് സ്ഥലവുമായിട്ടാണ് അന്യഗ്രഹജീവികൾ ആദ്യം സമ്പർക്കം പുലർത്തുക എന്നതായിരുന്നു ബാബ വംഗയുടെ ആ പ്രവചനം.
ഭാവിയെ കുറിച്ച് പ്രവചനം നടത്തുന്ന അനേകം ആളുകളെ കുറിച്ച് നാം കേട്ടിട്ടുണ്ടാവും. അതിലൊരാളാണ് ബൾഗേറിയയിൽ ഭാവി പ്രവചനം നടത്തിയിരുന്ന ബാബ വാംഗ. 1996 -ൽ ബാബ വംഗ അന്തരിച്ചു എങ്കിലും അവരുടെ പ്രവചനങ്ങൾ പലപ്പോഴും വാർത്തയായി മാറാറുണ്ട്. അതുപോലെ ഒരു പ്രവചനമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
അന്യഗ്രഹ ജീവികൾ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ നമുക്ക് ഇപ്പോഴും ഒരു തീർപ്പിലെത്താൻ സാധിച്ചിട്ടില്ല. ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്നവരുണ്ട്. എന്നാൽ, ഉണ്ടെന്ന് ഉറപ്പിക്കാൻ തക്കതായ തെളിവുകളൊന്നും നമ്മുടെ ശാസ്ത്രലോകത്തിന് കിട്ടിയിട്ടും ഇല്ല. അതേ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതേ ഉള്ളൂ.
എന്തായാലും, അന്യഗ്രഹജീവികളെ കുറിച്ച് ബാബ വംഗ നടത്തിയ ഒരു പ്രവചനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭൂമിയിൽ ഏത് സ്ഥലവുമായിട്ടാണ് അന്യഗ്രഹജീവികൾ ആദ്യം സമ്പർക്കം പുലർത്തുക എന്നതായിരുന്നു ബാബ വംഗയുടെ ആ പ്രവചനം.
ബാബ വാംഗ പറഞ്ഞത്, അന്യഗ്രഹജീവികൾ 2125 -ൽ ഹംഗറിയിലേക്ക് അവരുടെ ആദ്യത്തെ സിഗ്നലുകൾ അയക്കും എന്നാണ്. തുടർന്ന്, അന്യഗ്രഹജീവികളുമായുള്ള ആദ്യത്തെ നേരിട്ടുള്ള സമ്പർക്കവും ഇവിടെ തന്നെയാവും നടക്കുക എന്നും അവർ പറഞ്ഞു.
കൃത്യം 100 വർഷങ്ങൾക്ക് ശേഷം, 2125 -ൽ, അന്യഗ്രഹജീവികൾ ഭൂമിയിൽ ഇറങ്ങാൻ ശ്രമിക്കുമെന്നും, ഹംഗറിയെ അവരുടെ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കുമെന്നും ബാബ വംഗ പറഞ്ഞിട്ടുണ്ട്. ബഹിരാകാശത്ത് നിന്നുള്ള സിഗ്നലുകൾ ഹംഗറിക്ക് സ്വീകരിക്കാനാവും എന്നും അവർ തന്റെ പ്രവചനത്തിൽ പറയുന്നു.
അതേസമയം, ബാബ വംഗയുടെ പ്രവചനങ്ങൾ വെറും പ്രവചനങ്ങൾ മാത്രമാണ്. യാതൊരു തരത്തിലുള്ള ശാസ്ത്രീയമായ അടിസ്ഥാനമോ പിൻബലമോ ഒന്നും തന്നെ ഇതിന് ഇല്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.