ഒരു മടിയൻ സംരംഭം നടത്തിയാലോ?

ചെറിയ ബിസിനസുകള്‍ നടത്തുമ്പോള്‍ പോലും അമിതമായ ടെന്‍ഷനും ആശങ്കയും അലട്ടുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഈ സ്‌കൂളിലെത്താം. ഇവിടുള്ളവരെ പരിചയപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങളുടെ എല്ലാ നെഗറ്റീവ് ചിന്തകളും പമ്പ കടക്കും.

jopher The Lazypreneur School

മടിയനാണോ നിങ്ങള്‍.. സംരംഭങ്ങളെ പ്രണയിക്കുന്നുണ്ടോ... മണിക്കൂറുകള്‍ ജോലിയെടുക്കാതെ ഉള്ള സമയം ആസ്വദിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ. എങ്കില്‍ നിങ്ങള്‍ക്കായി ഒരിടമുണ്ട്. മടിയന്‍മാരുടെ സ്‌കൂള്‍. 

കേള്‍ക്കുമ്പോള്‍ ഞെട്ടലുണ്ടാകുമെങ്കിലും യാഥാര്‍ഥ്യമാണത്. ചെറിയ ബിസിനസുകള്‍ നടത്തുമ്പോള്‍ പോലും അമിതമായ ടെന്‍ഷനും ആശങ്കയും അലട്ടുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഈ സ്‌കൂളിലെത്താം. ഇവിടുള്ളവരെ പരിചയപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങളുടെ എല്ലാ നെഗറ്റീവ് ചിന്തകളും പമ്പ കടക്കും.

Latest Videos

മടിയെ ആയുധമാക്കി ജീവിതത്തില്‍ വിജയിക്കേണ്ടതിന്റെ പാഠങ്ങള്‍ പറഞ്ഞു തരുന്നിടമാണ് തൃശൂര്‍ സ്വദേശിയായ ഇ.ജെ.ജോഫറിന്റെ മടിയന്‍മാരുടെ വിദ്യാലയം. 

ബിസിനസ് വഴിയില്‍ വളരേണ്ടതിന്റെ പാഠം പണം കൊടുത്താല്‍ കിട്ടില്ലെന്നുറപ്പിച്ചു പറയും ജോഫര്‍. അതിനുദാഹരണമായി അവിടെ നിന്നുമിറങ്ങി കുറഞ്ഞ സമയം മാത്രം ജോലി ചെയ്ത് കോടികളുടെ സംരംഭങ്ങള്‍ക്ക് പിറകിൽ പ്രവര്‍ത്തിക്കുന്ന തന്റെ ബുദ്ധിക്കും അറിവിനും മൂല്യം കല്‍പ്പിക്കുന്ന അതിലൂടെ ജീവിതത്തിന്റെ പുതിയ കാഴ്ചപ്പാടുകള്‍ പകര്‍ന്നു നല്‍കുന്ന നിരവധി പേരെ കാണിച്ചു തരും. 
50 മുതല്‍ 500 കോടി വരെയുള്ള സംരംഭങ്ങളുടെ ഭാഗമാകുന്നവരുണ്ട് അക്കൂട്ടത്തില്‍. അവരാരും സ്ഥാപന ഉടമകളല്ല. അതിനൊപ്പം അതിന്റെ കാര്യങ്ങളില്‍ നിരന്തര ഇടപെടലുകള്‍ സാധ്യമാക്കുന്നുണ്ടവര്‍. അങ്ങനെയുള്ള ഈ വിദ്യാലയത്തിലെത്താന്‍ നിങ്ങള്‍ക്ക് പണച്ചെലവില്ല. കൂട്ടിന് മടിയുണ്ടായാല്‍ മാത്രം മതിയെന്ന് ചിരിയോടെ പറയും ജോഫര്‍.

ഒരു മടിയന് മാത്രമേ മടിയില്ലാത്തൊരാളെ കണ്ടെത്താന്‍ കഴിയൂ. മടിയനാകുക ഏറെ ബുദ്ധിമുട്ടുള്ള കാര്യവുമാണ്. എന്നാല്‍ ആ മടിയെ ഉപയോഗപ്പെടുത്തിയാല്‍ മതി സംരംഭക ജീവിതത്തില്‍ വിജയിക്കാനാകുമെന്ന് തെളിയിക്കുന്നു ഇവിടെ.

സംരംഭങ്ങള്‍ തുടങ്ങി ആദ്യ ദിനം തന്നെ വിജയിച്ച ആരുമുണ്ടാകില്ല. പലഘട്ടങ്ങളിലും വീണ് പോകാം. പ്രതിസന്ധികളുമുണ്ടാകാം. വീണിടത്ത് നിന്നെഴുന്നേല്‍പ്പിക്കാന്‍ കൂടെയാരുമുണ്ടാകില്ല. ഇതൊന്നും വേണ്ടായിരുന്നുവെന്ന ചിന്തകള്‍ വന്നേക്കാം. എന്നാല്‍ അതിനൊക്കെ പരിഹാരമുണ്ടെന്ന് പറയുന്നു മടിയന്‍മാരുടെ സ്‌കൂള്‍. വീഴ്ചകളില്‍ നിന്നും വിജയകരമായി ഉയിര്‍ത്തു വന്നവരുടെ കൂടെ പഠിക്കുകയും മുന്നോട്ടുള്ള യാത്രയില്‍ അടിതെറ്റാതിരിക്കാനുള്ള പ്രായോഗിക പാഠവും ഇവിടുന്ന് സ്വായത്താക്കാം. 

ആദ്യം വേണ്ടത് ഓരോ മേഖലയിലും പരിചിതരായ ആളുകളുമായുള്ള സമ്പര്‍ക്കമാണ്. സംസര്‍ഗാ ഗുണാ ദോഷാ എന്ന് തമാശ രൂപേണ പറയുന്നത് അര്‍ഥവത്താകുകയാണിവിടെ. പരസ്പരമുള്ള സംസര്‍ഗം കൊണ്ട് ദോഷത്തെ മാറ്റി ഗുണപരമായത് അരിച്ചെടുക്കുക എന്നതാണ് പ്രധാനം. 

അങ്ങനെ വര്‍ഷങ്ങളുടെ ബിസിനസ് പരിചയമുള്ള ആളുകള്‍ക്കൊപ്പം ദിവസങ്ങള്‍ കഴിച്ചു കൂട്ടുമ്പോള്‍ അവരുടെ അത്രയും വര്‍ഷത്തെ അനുഭവം നമുക്ക് സ്വാംശീകരിക്കാന്‍ സാധിക്കും. അതായത് കുറഞ്ഞ ദിവസങ്ങളോ മണിക്കൂറുകളോ കൊണ്ടാണ് അത്രയും വര്‍ഷത്തെ അനുഭവം നാം മനസിലാക്കുന്നത്. അങ്ങനെ പലരെയും കണ്ടുമുട്ടുന്നതിലൂടെ കുറഞ്ഞ സമയത്തില്‍ നാം കൂടുതല്‍ ലോകാനുഭവം നേടുന്നവരായി മാറും. അത് സ്വന്തം ബിസിനസ് ജീവിതത്തില്‍ പ്രതിഫലിപ്പിക്കാനാകുമെന്നും അതിലൂടെ നേട്ടങ്ങളുണ്ടാകുമെന്നതുമാണ് അടിസ്ഥാനപരമായി ഇവിടെ പറയുന്നതും പഠിപ്പിക്കുന്നതും. 

ജോലിക്കിടയില്‍ നമുക്കൊന്നിനും സമയം കിട്ടില്ല. എല്ലാ ജോലിക്കും അതിന്റെതായ സമ്മര്‍ദമുണ്ട്. ഒരു ചുരുളിയില്‍ പെട്ട പോലെ എല്ലാവരും ഉഴലും. അതില്‍ ചിറകിട്ടടിച്ചാലും കാര്യമുണ്ടാകില്ല. അതില്‍ നിന്നൊരു മോചനം സാധ്യമാണെന്ന് അവിടെയുള്ള, അവിടുന്നിറങ്ങിയ ആളുകളുടെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു. ബി.ടെക്, എം.ടെക്, എം.ബി.എ. ബിരുദധാരികള്‍ വരെ ഇന്നിവിടെ എത്തി സ്വന്തം ലോകം കാണുന്നു. പണമുണ്ടാക്കുന്നു. ജീവിതം ആസ്വദിക്കിന്നു.

ഇവിടേക്ക് ആര്‍ക്കും എപ്പോഴും വരാമെന്ന് ജോഫര്‍ പറയുന്നു. പ്രത്യേക ഫീസില്ല. എല്ലാ ചെലവും സ്ഥാപനം വഹിക്കും. പഠിച്ചിറങ്ങുന്നവര്‍ വലിയ ബിസിനസുകാരായി പഠിപ്പിച്ചവരുടെ ഗുരുനാഥന്‍മാരായി മാറണമെന്നാണ് നിയമം . 

കൂട്ടത്തില്‍ ചേര്‍ന്ന് അനുഭവങ്ങള്‍ സ്വായത്തമാക്കുന്നതില്‍ വലിയ പാഠ്യ പദ്ധതികളൊന്നും ലോകത്തില്ല. അതില്‍ നിന്നും സ്വന്തമായി ആശയം ഉണ്ടാക്കുക എളുപ്പവുമാണ്. അതായത് ഈ സ്‌കൂളിലെത്തിക്കഴിയുന്നത് മുതല്‍ സ്വന്തം ജീവിതത്തിന് മൂല്യമുണ്ടാക്കുക എന്ന അധ്യയനത്തിലേക്കാണ് ആളുകള്‍ പോകുക. നിയതമായ പഠനമാതൃകകളെ പാടെ ഉപേക്ഷിച്ചാണ് ഇവിടെ യാത്ര. ഇവിടെയെത്തുന്നവരെ വലിയ കമ്പനികളുടെ ഭാഗമാക്കുന്നുണ്ട് ജോഫര്‍. 

അങ്ങനെയുള്ള ബന്ധങ്ങളും പരിചയങ്ങളും നല്‍കി കൂടഴിച്ച് വിടും. അവര്‍  അവരുടെ ലോകത്ത് വ്യാപൃതരാകും. വിജയിക്കും. തെറ്റായ ദിശയിലാണ് ബിസിനസിന്റെ പോക്കെങ്കില്‍ നേരത്തെ കേട്ട് മനസിലാക്കിയ അനുഭവം വെച്ച് അത് വേഗത്തില്‍ തിരിച്ചറിയാനും വിജയിക്കാനുമാകും. 

പണവും മൂല്യവും ചെറിയ സമയത്തിന് ആഗ്രഹിക്കുന്നുണ്ടോ മടിയന്‍മാരുടെ സ്‌കൂള്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും.
ബിസിനസ് വിപുലീകരണമാണോ നിങ്ങളുടെ ലക്ഷ്യം എങ്കിൽ നിങ്ങൾക്ക് ഈ മടിയന്മാരെ പ്രയോജനപ്പെടുത്താം

എല്ലാവരും സംരംഭം തുടങ്ങിയാല്‍ അതിന്റെ വൈവിധ്യവത്കരണവും വിപുലീകരണവും ആഗ്രഹിക്കും. എന്നാല്‍ അതിനൊട്ട് ധൈര്യമില്ല ഒന്നു പിന്നാക്കം പോകും. കോടികള്‍ ബിസിനസ് ചെയ്ത പരിചയമുള്ള ആളുകള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെങ്കിലോ അങ്ങനെയൊരു പേടി വേണ്ട. നിങ്ങള്‍ക്കു മാത്രമായി നിങ്ങള്‍ക്കായി ചിന്തിക്കാനും അത് പ്രാവര്‍ത്തികമാക്കാനും കഴിവുള്ളവര്‍ ഇവിടെയുണ്ട്. അഞ്ച് മുതല്‍ 500 കോടി വരെയുള്ള സംരംഭങ്ങളില്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്നവര്‍. അവരെ വഴി നടത്തിയവര്‍. നിങ്ങളുടെ ബിസിനസിന്റെ കാഴ്ചപ്പാടുകള്‍ അറിഞ്ഞ് അവരുടെ പരിചയം കൂടി കൈമുതലാക്കി നിങ്ങള്‍ക്കൊപ്പം അവരുണ്ടാകും.

ഒന്നല്ല ഒത്തിരി അത്തരമാളുകള്‍ ഇവിടുണ്ട്

അങ്ങനെ പല മനസിലെ കാഴ്ചപ്പാടുകള്‍ ഒത്തുചേരുമ്പോള്‍ നിങ്ങളുടെ ബിസിനസ് സ്വപ്നം കണ്ടതിനുമപ്പുറത്തെ ആകാശത്തിലേക്ക് ചിറക് വിടര്‍ത്തുമെന്നുറപ്പ്. കോടികള്‍ ബിസിനസ് ചെയ്തരുടെ കാഴ്ചപ്പാടാണ് ഇവിടെ നിങ്ങളുടെ സംരംഭങ്ങള്‍ക്ക് കരുത്താകുന്നത്. 
കുറച്ച് പേര്‍ അവരുടെ കുറഞ്ഞ സമയം കൊണ്ട് നിങ്ങളുടെ ബിസിനസിനെ മറ്റൊരു ലോകത്തെത്തിക്കാന്‍ കൈമെയ് മറക്കുന്നു. ഒരു സ്ഥാപനത്തിനായി നിക്ഷേപം കൊണ്ടു വന്നാല്‍ പിനീട് മൊത്തം ആ പൈസ തിരിച്ചു പിടിക്കാനായിരിക്കും. ഊണുമില്ല ഉറക്കവുമില്ലെന്ന അവസ്ഥ. മര്യാദക്ക് ഭക്ഷണം പോലും കഴിക്കാനാകില്ല. എപ്പോഴും ചിന്ത ബിസിനസില്‍ മാത്രമാകും. മനസമാധാനം നഷ്ടപ്പെടും. എന്നാല്‍ ഇന്നത്തെ കാലത്തെ വൈബ്രന്റായ, ചിന്താശേഷിയുള്ള, സ്വന്തം ചിന്തകള്‍ക്ക് അത്രയേറെ മൂല്യം കല്‍പ്പിക്കുന്ന തലമുറ കൂടെയുണ്ടെങ്കില്‍ നിങ്ങളുടെ ജീവിതത്തിലെല്ലാത്തിനും നിങ്ങള്‍ക്ക് ഡബിള്‍ ഓ.കെ. എന്ന് പറയാനാകും. അതിനാദ്യം വേണ്ടത് മടിയനായി ജീവിക്കാനാകുക എന്നതാണെന്ന് ഇവര്‍ സ്വാനുഭവം കൊണ്ട് വ്യക്തമാക്കുന്നു. വലിയ കാഴ്ചകളും അനുഭവങ്ങളുമാണ് ആ മടിയിലും അവരെ കരുത്തരാക്കുന്നത്. വലിയ കാഴ്ചകളും അനുഭവങ്ങളുമാണ് ആ മടിയിലും അവരെ കരുത്തരാക്കുന്നത്. വിജയിച്ചവന് മാത്രമാണ്  വഴികള്‍ എളുപ്പമാക്കാൻ അറിയാവുന്നത്. പുതുതായി കടന്നുവരുന്നവന് അവന്റെ സംരംഭത്തിന്റെ വിജയം പെട്ടെന്ന് നടപ്പിലാക്കാൻ ആ പരിചയം മുതല്‍ക്കൂട്ടാകും.
കോളേജുകള്‍, തേയില വ്യവസായം, സ്റ്റീല്‍ ഇന്‍ഡസ്ട്രി, വസ്ത്രമേഖല, കോസ്‌മെറ്റിക്‌സ്, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ വികസന പദ്ധതികള്‍, സ്റ്റാര്‍ട് അപ് ഫണ്ടിങ്, ഫ്രാഞ്ചൈസി , വിവിധ സേവന മേഖലകള്‍, മാര്‍ക്കറ്റിങ്, ട്രേഡിങ് എന്നിവയിലൊക്കെ കൈയൊപ്പ് ചാർത്തിയവരാണ് ഇവർ. 

നിങ്ങള്‍ കണ്ട പല വ്യവസായങ്ങളുടെ മൂന്നിലും പിറകിലും ഇത്തരം മൂല്യമേറിയ ആശയം കൈമുതലാക്കിയ ഇവരുണ്ട്.
ഏതൊരു സാധാരണക്കാരനും സംരംഭത്തിലേക്ക് കടന്നുവരാനുള്ള പോസീറ്റീവ് ചിന്ത ഇവിടുന്ന് പകര്‍ന്നു കിട്ടും. നിങ്ങള്‍ക്കും ബിസിനസ് വിജയിപ്പിക്കാം സമാധാനത്തോടെ .. jopher.in

വ്യാവസായിക ഉയര്‍ച്ചയുടെ പടവുകള്‍ കയറാം. നിങ്ങളൊരു സംരംഭകനാണെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടി ചിന്തിക്കാനും ആ ചിന്തയെ ഊതിക്കാച്ചിയെടുക്കുന്ന പൊന്ന് പോലെ മനോഹരമായി നടപ്പിലാക്കാനും കഴിവുള്ള സംരംഭക മനോഭാവവും കാഴ്ചപ്പാടുമുള്ള ആളുകൾ ഒപ്പമുണ്ടാകും……
 

vuukle one pixel image
click me!