ഡോക്ടറുടെ മറുപടി സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ വൈറലായി. ഒന്നേകാല്‍ ലക്ഷത്തിനടുത്ത് ആളുകൾ അദ്ദേഹത്തിന്‍റെ കുറിപ്പ് കണ്ടു കഴിഞ്ഞു
പഠനം കഴിഞ്ഞാല്‍ ഓരോ വിദ്യാര്‍ത്ഥിയും സമൂഹത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നേരിടുന്ന പ്രധാന ചോദ്യം 'ഇനി എന്ത്' എന്നതായിരിക്കും. ഇനിയെങ്ങാനും ജോലി കിട്ടിയാല്‍ 'ശമ്പളം എത്ര' എന്നതായി ചോദ്യം. അങ്ങനെ ഓരോ കാലത്തും ഓരോ ചോദ്യങ്ങളുമായി നമ്മുക്ക് മുന്നിലേക്ക് സമൂഹവും ബന്ധുക്കളും കടന്നു വരുന്നു. മറ്റ് ചില അവസരങ്ങളില്‍ ഇതേ ചോദ്യങ്ങൾ അബോധത്തില്‍ നമ്മളും മറ്റുള്ളവരോടും ചോദിക്കുന്നു. ഇത്തരം ചോദ്യങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങൾ സമൂഹ മാധ്യമങ്ങളിലും ഏറക്കാലമായുള്ള ഒരു ചര്‍ച്ചാ വിഷയമാണ്. 'അമ്മാവന്മാര്‍ നിങ്ങളുടെ ശമ്പളം ചോദിക്കുന്നത് ഏങ്ങനെയാണ് നിങ്ങൾ ഒഴിവാക്കുന്നത്' എന്ന ഒരു എക്സ് ഉപയോക്താവിന്‍റെ പഴയൊരു ചോദ്യത്തിന് മറുപടി പറയവെ അദ്ദേഹം കുറിച്ച വാക്കുകൾ വലിയൊരു ചർച്ചയ്ക്ക് തന്നെ വഴിവച്ചു.
ബെംഗളൂരു കാവേരി ആശുപത്രിയിലെ കാര്‍ഡിയോളജി ഡയറക്ടർ ഡോ.കൃഷ്ണമൂര്‍ത്തി തന്‍റെ ചെറുപ്പത്തില്‍ ഇത്തരമൊരു ചോദ്യവുമായി എത്തിയ ബന്ധുവിനെ എങ്ങനെ നിശബ്ദനാക്കിയെന്ന് വ്യക്തമാക്കി. 'ഞാന്‍ മെഡിക്കല്‍ വിദ്യാഭ്യാസം ചെയ്യുന്ന കാലത്ത് മറ്റുള്ളവര്‍ പഠനം കഴിഞ്ഞ് സ്വന്തമായി സമ്പാദിച്ച് തുടങ്ങിയെന്നും ഞാനിപ്പോഴും അച്ഛന്‍റെ വരുമാനത്തിലാണ് കഴിയുന്നതെന്ന് കളിയാക്കിയ ഒരു ബന്ധു, പിന്നീട് എനിക്ക് ഒരു സ്ഥിരം ജോലി കിട്ടിയപ്പോൾ ശമ്പളം എത്രയെന്ന് ചോദിച്ചെത്തി. അയാളുടെ രണ്ട് മക്കളുടെ വാര്‍ഷിക ശമ്പളത്തിന് മേലെയാണ് താന്‍ അടയ്ക്കുന്ന നികുതിയെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്‍റെ വായടഞ്ഞ് പോയെന്നും ഡോ.കൃഷ്ണമൂര്‍ത്തി എഴുതി.
Read More: ടിക് ടോക് കളിപ്പാട്ട ചലഞ്ച് അതിരുകടന്നു, മുഖവും നെഞ്ചും പൊള്ളി ഏഴ് വയസുകാരി കോമയില്‍
A relative who was always condescending about me joining the medical stream with taunts about how I'm dependent on my father when others are earning money happened to ask my salary once when I was well settled. My annual taxes were higher than both his sons' annual income.… https://t.co/v3HK6gNYSj
— Dr Deepak Krishnamurthy (@DrDeepakKrishn1)Read More: ടേക്ക് ഓഫിന് പിന്നാലെ ആടിയുലഞ്ഞ് വിമാനത്തിലെ സീറ്റുകൾ; ക്ഷമാപണം നടത്തി എയർലൈന്‍, വീഡിയോ
ഡോക്ടറുടെ മറുപടി സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ വൈറലായി. ഒന്നേകാല്‍ ലക്ഷത്തിനടുത്ത് ആളുകൾ അദ്ദേഹത്തിന്‍റെ കുറിപ്പ് കണ്ടു കഴിഞ്ഞു. നിരവധി പേര്‍ കുറിപ്പിന് മറുപടി പറയാനെത്തി. മിക്കയാളുകളും ഇന്ത്യന്‍ മെഡിക്കൽ പഠനം ഏറെ വർഷം ആവശ്യമുള്ള ഒന്നാണെന്നും അത് സാധാരണക്കാർക്ക് മനസിലാകില്ലെന്നും കുറിച്ചു. മറ്റ് ചിലർ ഐടി, / മെഡിക്കൽ പഠനങ്ങളുയും ശമ്പളത്തെയും താരതമ്യം ചെയ്യാന്‍ ശ്രമിച്ചു. മറ്റ് ചിലര്‍ ഡോക്ടർമാര്‍ പാവപ്പെട്ട രോഗികളെ പിഴുയകയാണെന്നും ഫാര്‍മസി ലോബിയുമായി അവിശുദ്ധബന്ധം നിലനിർത്തുകയാമെന്നും ചൂണ്ടിക്കാട്ടിയപ്പോൾ, പ്രഫഷണല്‍ വിദ്യാഭ്യാസം നേടിയാല്‍ തലതാഴ്ത്താതെ ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.