vuukle one pixel image

Sunil Gopi Cheating Case : സുനില്‍ ഗോപി പരാതിക്കാരനെ പറ്റിച്ചെന്ന് നാട്ടുകാര്‍

Web Team  | Updated: Mar 22, 2022, 11:25 AM IST

കോയമ്പത്തൂരിലെ നവക്കര ഭൂമിയിടപാടിൽ (land case) അറസ്റ്റിലായ സുനിൽ ഗോപി (Sunil Gopi) പരാതിക്കാരനായ ഗിരിധറിനെ (giridhar) പറ്റിക്കുകയായിരുന്നുവെന്ന് നാട്ടുകാരും ആരോപിക്കുന്നു. ഉടമ്പടി പ്രകാരമാണ് സ്ഥലം സുനിലിൻ്റെ കൈയിലെത്തിയത്. 2016ൽ കോടതി ഉടമ്പടി റദ്ദായി. അത് മറച്ച് വച്ചാണ് റിയൽ എസ്റ്റേറ്റ് കമ്പനിക്ക് ഭൂമി രജിസ്ട്രഷൻ നടത്തിയതെന്നും നാട്ടുകാർ പറയുന്നു. പരാതിക്കാരനായ ഗിരിധറിൻ്റെ ബെൻസ് തട്ടിയെടുക്കാൻ സുനിൽ ഗോപി ശ്രമിച്ചെന്നും നാട്ടുകാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സ്വന്തമല്ലാത്ത വസ്തു വില്‍പന നടത്തി സുനില്‍ ഗോപി ഗ്രീന്‍സ് പ്രോപ്പര്‍ട്ടി ഡവലപ്പേഴ്സിനെ പറ്റിക്കുകയായിരുന്നെന്നും പ്രദേശ വാസികള്‍ പറഞ്ഞു